Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൊച്ചിയില്‍ സ്വകാര്യബസ് മറിഞ്ഞ് അപകടംനിരവധിപ്പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം



കൊച്ചിയില്‍ സ്വകാര്യബസ് മറിഞ്ഞ് അപകടം
നിരവധിപ്പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ വര്‍ക്കലയില്‍ നിന്നും ബെംഗ്ലൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് മറിഞ്ഞു. ബൈക്കിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബൈക്ക് യാത്രികനെ അതീവഗുരുതരപരിക്കുകളുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ്സിനുള്ളിലെ നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു. എട്ടുപേരെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതോളം പേരാണ് ബസ്സിലുണ്ടായിരുന്നത്.

മാടവന ജങ്ഷനിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. റോഡിന് കുറുകെ കിടന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ബസ്സ് വെട്ടിച്ചുമാറ്റിയപ്പോള്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഈ സമയം ബസ്സിന് അരികിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ ബൈക്ക് നിര്‍ത്തിയെങ്കിലും രക്ഷപ്പെടാനായില്ല. ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. ക്രെയിന്‍ ഉപയോഗിച്ച് ബസ്സ് സംഭവ സ്ഥലത്തു നിന്നും മാറ്റുന്ന ജോലികള്‍ തുടരുകയാണ്.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments