Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജാലകം : പെക്ട്രം ബഡ്സ് സ്കൂളിലെ പ്രവേശനോൽസവം സംഘടിപ്പിച്ചു


ജാലകം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്പെക്ട്രം ബഡ്സ് സ്കൂളിലെ പ്രവേശനോൽസവം സംഘടിപ്പിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്പെക്ട്രം ബഡ്സ് സ്കൂളിലെ പ്രവേശനോൽസവം "ജാലകം" ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി ഡിവിഷൻ മെമ്പർ നൂറുദീൻ പോഴത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നിസ അധ്യക്ഷ സ്ഥാനം വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ ഷിഹാബുധീൻ, റീസ പ്രകാശൻ, മാറഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയ വീട്ടിൽ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുഹറ ഉസ്മാൻ വാർഡ് മെമ്പർ രജുല ഗഫൂർ ബ്ലോക്ക് സെക്രട്ടറി അമൽദാസ് എന്നിവർ ആശംസകൾ അറിയിച്ചു. PTA പ്രസിഡൻ്റ് താഹിറ T നന്ദിയും പറഞ്ഞു. അതിരുകളില്ലാത്ത ആകാശത്തേക്ക് ജാലകം തുറന്നിടാം.....
എന്ന സന്ദേശവുമായി ബഡ്സ് സ്കൂൾ പ്രവേശനോൽസവം നടന്നത് മധുരം നൽകി പുതിയ കുട്ടികളെ വരവേറ്റു. സ്പെക്ട്രം ബഡ്സ് സ്കൂളിലെ കുട്ടികളുടെ ബാൻ്റ് മേള പ്രദർശനവും നടന്നു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments