Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മോഷണം തുടർക്കഥയാകുന്നു എരമംഗത്ത് ഇന്നലെ രണ്ട് വീടുകളിൽ കള്ളൻ കയറി


മോഷണം തുടർക്കഥയാകുന്നു

എരമംഗലത്ത് ഇന്നലെ രണ്ട് വീടുകളിൽ കള്ളൻ കയറി


മാറഞ്ചേരി എരമംഗലം പ്രദേശങ്ങളിൽ തുടർച്ചയായി മൂന്നാം ദിവസവും മോഷണം പതിവാകുന്നു മാറഞ്ചേരി പരിച്ചകത്ത് അടച്ചിട്ട വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്നിരുന്നു തുടർന്ന് എരമംഗലം താഴത്തേൽപ്പടി പെരുമുടിശ്ശേരിയിലെ അമ്പലത്തിലും കള്ളൻ കയറി ഇന്നലെ രാത്രിയിൽ പെരുമുടിശ്ശേരിയിലെ അടച്ചിട്ട രണ്ട് വീടുകളിലാണ് മോഷണം നടന്നത്. ഇന്നലെ നടന്ന മോഷണത്തിൽ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം.



വീട് പൂട്ടി ദൂരയാത്ര പോകുന്നവരോ, ദീര്‍ഘകാലത്തേക്ക് വീട് മാറി നില്‍ക്കുന്നവരോ പൊലീസിന്‍റെ ‘പോൽ ആപ്പി’ലെ (POL APP) സേവനം ഉപയോഗപ്പെടുത്തണമെന്ന് കേരള പൊലീസ് (Kerala Police). ഇതിലെ ’ലോക്ക്ഡ് ഹൗസ്’ (Locked House) എന്ന ഓപ്ഷൻ ഉപയോഗിച്ചാല്‍ മോഷണം തുടങ്ങിയ ആശങ്കകള്‍ ഇല്ലാതെ വീട്ടുകാര്‍ക്ക് വീട് അടച്ചിട്ട് പോകാം എന്നാണ് പൊലീസ് പറയുന്നത്. 

ഈ സേവനം ഉപയോഗപ്പെടുത്തിയാല്‍ വീട് പൂട്ടിപ്പോകുന്നത്‌ എത്ര ദിവസമായാലും വീട് പോലീസിന്റെ നിരീക്ഷണത്തിലുണ്ടാകും. ഈ മേഖലയിൽ പ്രത്യേക പോലീസ് നിരീക്ഷണം നടത്തും. രജിസ്റ്റർചെയ്യുമ്പോൾ വിവരം അതത് പോലീസ് സ്റ്റേഷനിലെ വെബ് പോർട്ടലിൽ എത്തുമെന്നാണ് പൊലീസ് പറയുന്നത്. 

പോൽ ആപ്പിനും ലോക്ക്ഡ് ഹൗസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ആറുലക്ഷത്തിലധികം പേർ ആപ്പ് ഉപയോഗിച്ചുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. 

ഈ സേവനം ഉപയോഗിക്കാന്‍ ചെയ്യേണ്ടത്

1. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും കേരള പൊലീസിന്‍റെ ഔദ്യോഗിക ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

2. മൊബൈല്‍ നമ്പര്‍ റജിസ്ട്രര്‍ ചെയ്യുക

3. സ്ഥലം, ലാന്‍റ് മാര്‍ക്ക്, ഫോണ്‍, ജില്ല തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.

4. റജിസ്ട്രര്‍ ചെയ്താല്‍ വിവരം അതാത് പൊലീസ് സ്റ്റേഷനില്‍ എത്തും.

5. പൊലീസ് പെട്രോളിംഗ് സംഘത്തിനും വിവരം ലഭിക്കും.

6. എന്ത് ആവശ്യത്തിനും പൊലീസ് നിങ്ങളെ ബന്ധപ്പെടും.

Post a Comment

0 Comments