ബെർത്ത് തകർന്നതല്ല, ചങ്ങല ഇടാത്തതാണ് കാരണം; ബെർത്ത് വീണു യാത്രികൻ മരിച്ച സംഭവത്തിൽ റെയിൽവേ
തെലങ്കാനയിലെ വാറങ്കലിൽ ബെർത്ത് ശരീരത്തിൽ വീണ് പൊന്നാനി സ്വദേശി മരിച്ചതിൽ വിശദീകരണവുമായി റെയിൽവേ. സ്ലീപ്പർ കോച്ചിലെ ബെർത്തിനു തകരാർ ഉണ്ടായിരുന്നില്ല, പകരം ചങ്ങല ശരിയായി ഇടാതിരുന്നതാണ് അപകട കാരണമെന്നാണു വിശദീകരണം. മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്. ‘‘മുകളിലെ യാത്രക്കാരൻ ചെയിൻ ശരിയായി ഇട്ടിരുന്നില്ല. ട്രെയിൻ രാമഗുണ്ടത്ത് നിർത്തി പരുക്കേറ്റയാളെ ആശുപത്രിയിലാക്കി. സീറ്റ് നിസാമുദ്ദീൻ സ്റ്റേഷനിൽ പരിശോധിച്ചു, തകരാറില്ലെന്നു കണ്ടെത്തി’’ – റെയിൽവേയുടെ വിശദീകരണത്തിൽ പറയുന്നത് ഇങ്ങനെ.
എസ് 6 കോച്ചിൽ താഴത്തെ ബെർത്തിലെ 57ാം നമ്പർ സീറ്റിലായിരുന്നു അലി ഖാൻ. മധ്യ ബെർത്തിലെ യാത്രക്കാരൻ ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് തേഡ് എസി കോച്ചിലേക്കു മാറി. എന്നാൽ മധ്യ ബെർത്തിലെ സീറ്റിന്റെ ചങ്ങല ശരിയായി ഇടാതിരുന്നതിനാൽ സീറ്റ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റെയിൽവേയുടെ പത്രക്കുറിപ്പിൽ പറയുന്നത്.
ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12645 എറണാകുളം – എച്ച്. നിസാമുദ്ദീൻ മില്ലെനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലായിരുന്നു അപകടം. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴുത്തിലെ മൂന്ന് എല്ലുകൾ ഒടിഞ്ഞ് ശരീരം തളർന്നിരുന്നു. മൂന്ന് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ മാസം 15 ന് ശനിയാഴ്ച വൈകിട്ട് 8.15 ന് തൃശൂരിൽ നിന്ന് നിസാമുദ്ധീനിലേക്ക് പോകുന്ന മീല്ലേണിയം എക്സ്പ്രസ്സിലാണ് അലിഖാനും സുഹൃത്ത് കുന്നംകുളം സ്വദേശി മുഹമ്മദ് കുട്ടിയും യാത്ര തിരിക്കുന്നത്. സുഹൃത്തിൻ്റെ മരുമകളെയും കൂട്ടുകാരിയെയും പഞ്ചാബിലെ ലുധിയാനയിൽ നിന്ന് കൂട്ടിക്കൊണ്ട് വരുന്നതിനുമാണ് ഇരുവരും യാത്ര തിരിച്ചത്. ഡൽഹിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷം ജൂൺ 25 ന് തിരിക്കുന്നതിന് വേണ്ടി മടക്ക ടിക്കറ്റെടുത്താണ് ഇവർ പോയത്.
ജൂൺ 16 ന് തെലുങ്കാനയിലെ രാമകുണ്ടം സ്റ്റേഷനടുത്ത് വെച്ച് വൈകുന്നേരം 5.30നാണ് അപകടം നടക്കുന്നത്. താഴത്തെ ബെർത്തിൽ കിടന്ന് വിശ്രമിക്കുകയായിരുന്ന അലിഖാൻ്റെ പുറത്ത് മിഡിൽ ബെർത്ത് തകർന്ന് വീഴുകയായിരുന്നു. വീഴ്ചയിൽ അലിഖാൻ്റെ കഴുത്തിന് താഴെയുള്ള 3 എല്ലുകൾ പൊട്ടുകയും ഞരമ്പുകൾക്ക് ക്ഷതം സംഭവിക്കുകയായിരുന്നുവെന്ന് സഹോദരൻ അബ്ദുല്ലക്കുട്ടി പറഞ്ഞു.
റെയിൽവെ അധികൃതരും സുഹൃത്ത് മുഹമ്മദ് കുട്ടിയും കൂടി റയിൽവെ തയ്യാറാക്കിയ ആമ്പുലൻസിൽ രാമകുണ്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നടത്തിയതിന് ശേഷം റെയിൽവെ അധികൃതർ തന്നെ വാറങ്കൽ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിഞ്ഞു നാട്ടിൽ നിന്നും സഹോദങ്ങളായ അബ്ദുല്ലക്കുട്ടിയും ഉമറും വാറങ്കൽ ആശുപത്രിയിൽ ജൂൺ 18 ന് എത്തി. വിദഗ്ദ ചികിത്സക്കായി ഹൈദ്രാബാദിലെ കിംസ് സൺഷൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 21 ന് ഓപ്പറേഷന് വിധേയമാക്കിയെങ്കിലും 24 ന് തിങ്കളാഴ്ച കാലത്ത് 10.30 ന് മരണപ്പെടുകയായിരുന്നു. പോസ്റ്റ് മാർട്ടത്തിനും നടപടിക്രമങ്ങൾക്ക് ശേഷം ചൊവ്വാഴ്ച അർദ്ധരാത്രി എത്തിച്ച മയ്യിത്ത് ബുധനാഴ്ച കാലത്തി 10 മണിക്ക് ഖബറടക്കം നടന്നു.
റയിൽവെ അധികൃതർ നല്ല രീതിയിൽ സഹകരിച്ചുവെന്നും നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക് നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് സഹോദരങ്ങളായ അബ്ദുല്ലക്കുട്ടി, ഉമർ, ബക്കർ എന്നിവർ അറിയിച്ചു.
ഫാർമസിസ്റ്റായി വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വരികയായിരുന്നു അലിഖാൻ. ഏക മകൾ ഷെസ പി.ജി. കഴിഞ്ഞ് ജോലി ചെയ്ത് വരികയാണ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments