Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒരുമയുടെ ഈദ് ഗാഹ് മാറഞ്ചേരി പാലസ് അങ്കണത്തിൽ നടന്നു


ഒരുമയുടെ ഈദ് ഗാഹ് മാറഞ്ചേരി പാലസ് അങ്കണത്തിൽ നടന്നു

മാറഞ്ചേരി: വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും സംയുക്ത വേദിയായ ഒരുമ മാറഞ്ചേരിയുടെ ആഭിമുഖ്യത്തിൽ പാലസ് ഓഡിറ്റോറിയത്തിൽ സംയുക്ത ഈദ് ഗാഹ് നടന്നു. ഈദ് ഗാഹിലെ നമസ്കാരത്തിനും ഖുത്തുബക്കും മാറഞ്ചേരി മസ്ജിദുൽഅസ്ഹർ ഖത്തീബ് ഷാനു അൻവരി നേതൃത്വം നൽകി.

ഈദ് ആഘോഷം പോലും നിഷേധിക്കപ്പെട്ട ഫലസ്തീൻ അടക്കമുള്ള പ്രദേശങ്ങളിലെ മർദ്ദിതരെ ഓർക്കുന്നതിലൂടെയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിലൂടെയും മാത്രമെ നമ്മുടെ ആഘോഷങ്ങൾ പൂർണ്ണമാക്കുകയുള്ളൂവെന്ന് ഖത്തീബ് ഓർമ്മിച്ചു. ഇബ്രാഹി പ്രവാചകൻ്റെ ത്യാഗ മനസ്ഥിതി നാം ഓരോരുത്തരും ജീവിതത്തിൽ പകർത്താൻ തയ്യാറകണമെന്നും ഷാനു അൻവരി പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികൾ ഈദ് ഗാഹിൽ അണിനിരന്നു. ഒരുമ ചെയർമാൻ ഇ. എം. മുഹമ്മദ്, ജനറൽ കൺവീനർ എ. അബ്ദുൾ ലത്തീഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ഇ. നസീർ, വി.കെ ഫൈസൽ, എൻ . കെ. ഇസ്ഹാഖ്, ഏ. ടി. അലി, മൊയ്തുണ്ണി എന്നിവർ നേതൃത്വം നൽകി.

ഒരുമയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി യുവജനങ്ങൾക്കുള്ള ഗൈഡൻസ് പ്രോഗ്രാം ഈ മാസം 30 ന് അരുണോദയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments