Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വായന ശാലാ സന്ദർശനം സംഘടിപ്പിച്ചു.


വായന ശാലാ സന്ദർശനം സംഘടിപ്പിച്ചു.

വെളിയങ്കോട് ഗ്രാമം - വായനാവാര പ്രവർത്തനങ്ങളുടെ ഭാഗമായി ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കൊളാടി ഉണ്ണി സ്മാരക വായനശാലാ സന്ദർശനം നടത്തി.
ജൂൺ 19 ന് ആരംഭിച്ച വിവിധ വായനാ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് കുട്ടികൾ ഗ്രന്ഥശാല സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കിയത്.

വായനശാലാ സെക്രട്ടറിയും ഗ്രന്ഥശാലാ സംഘം പ്രവർത്തകനുമായ ശ്രീ. സി.കെ. ബാലൻ കുട്ടികൾക്ക് ലൈബ്രറി പ്രവർത്തന രീതികൾ വിശദീകരിച്ചു കൊടുക്കുകയും പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.
പ്രധാനാധ്യാപകൻ പി.രഘു, അദ്ധ്യാപികമാരായ പ്രീതി, ആഷിബ , ആ തിര, ഷജിന, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് മെമ്പർ ശ്രീലക്ഷ്മി എന്നിവർ വായനശാലാ സന്ദർശനത്തിന് നേതൃത്വം നൽകി.
മുൻ വർഷങ്ങളിലും വിദ്യാലയത്തിൽ നിന്ന് കൊളാടി ഉണ്ണി സ്മാരക വായനശാലയിലേക്ക് പ്രാദേശിക പഠന യാത്ര നടത്തിയിരുന്നു. ഇത് അനേകം വിദ്യാർത്ഥികളെ വായനാ തൽപ്പരരാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ പി.രഘു പറഞ്ഞു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments