Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നെല്ല് സംഭരണ കൂലി ലഭിക്കാതെ കോൾ കർഷകർ


നെല്ല് സംഭരണ കൂലി ലഭിക്കാതെ കോൾ കർഷകർ 

പൊന്നാനി :ജില്ലയിലെ ഏറ്റവും വലിയ കോൾപാടകൃഷി നടക്കുന്ന ഇടമാണ് തൃശൂർ പൊന്നാനി കോൾ പാടം ഏകദേശം 7000ഹെക്ടർ പ്രദേശത്ത് നെൽകൃഷി നടക്കുന്ന ഈ ഭാഗത്ത് ഏകദേശം ഒൻപതിനായിരത്തോളം കർഷകർ കൃഷിയെ മാത്രം ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് വർഷത്തിൽ ഒരു തവണ മാത്രമേ കോൾകൃഷി നടക്കുകയുള്ളൂ കായൽ ജലം വറ്റിച്ചും ബണ്ട് കെട്ടി തിരിച്ചും ഡിസംബർ മാസം മുതലാണ് മിക്ക കോൾപാടങ്ങളിലും കൃഷി തുടങ്ങുക ഏകദേശം ഏപ്രിൽ മാസത്തോടെ കൊയ്ത്ത് കഴിയണം ഇതിനിടയിൽ പലപ്പോഴും ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു വേണം കോൾകർഷകർ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കാലം തെറ്റിയുള്ള മഴയും അമിതമായ വേനലും ബണ്ട് പൊട്ടി ഉപ്പുവെള്ളം കയറുന്നതുമടക്കം കൃത്യ സമയങ്ങളിൽ തൊഴിലാളികളെ ലഭിക്കാത്ത പ്രശ്നം വരെ കോൾ കർഷകർ നേരിടുന്നു പല കർഷകരും വലിയ തുക ലോൺ എടുത്താണ് കൃഷി നടത്തുക എന്നാൽ അപ്രതീക്ഷിതമായി വരുന്ന കാലാവസ്ഥ വ്യതിയാനം മൂലം നെല്ല് നശിക്കുമ്പോൾ കർഷകന്റെ ഉള്ളും പിടയും ഇത്തവണ മാത്രം വെള്ളം കിട്ടാതെ ഏകദേശം രണ്ടായിരത്തോളം ഏക്കറിലെ നെൽകൃഷി കരിഞ്ഞുപോകുന്ന സ്ഥിതി ഉണ്ടായി എങ്കിലും നഷ്ട്ടം സഹിച്ചും കൃഷിയെ നിലനിർത്തുന്ന കർഷകന് പണിയെടുത്ത കൂലി കൃത്യമായി നൽകാൻ സപ്ലൈക്കോ വിമുഖത കാണിക്കുന്നു നെല്ല് കയറ്റുമതി കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞിട്ടും ഇത് വരെ കർഷകർക്ക് അതിന്റെ വേതനം ലഭിച്ചിട്ടില്ല മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കുമെന്ന് ആദ്യം അറിയിച്ചെങ്കിലും ഇപ്പോൾ രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരു തുകയും കർഷകർക്ക് ലഭിച്ചിട്ടില്ല എന്നാണ് കോൾ കർഷകനായ ജയാനന്ദൻ പറയുന്നത് നെല്ലിന് കിലോക്ക് 28രൂപ 20പൈസയും കയറ്റ്കൂലി ഇനത്തിൽ 12പൈസയും വെച്ചാണ് കർഷകന് കിട്ടേണ്ടത് എന്നാൽ കൊയ്ത്ത് കഴിഞ്ഞു മാസം രണ്ടായിട്ടും നെല്ല് സംഭരിച്ച വില സപ്ലൈക്കോ ഇത് വരെ നൽകിയിട്ടില്ല ഇത് മൂലം കൂലി കൊടുത്ത വകയിലും വളം വാങ്ങിയ വകയിലും വലിയ ചിലവ് ബാധ്യതയായാണ് കർഷകർ മുന്നോട്ട് പോകുന്നത് മറ്റ് കർഷകരെ അപേക്ഷിച്ചു പുഞ്ചകൃഷി വർഷത്തിൽ ഒരു തവണയേ സാധ്യമാകു അതിൽ നിന്നുള്ള വരുമാനം ആണ് പല കുടുംബങ്ങളുടെയും ഒരു വർഷത്തെ ജീവിതമാർഗവും എന്നിട്ടും മണ്ണിൽ പണിയെടുത്ത കർഷകന് കൂലി ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments