Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം മാറഞ്ചേരി മേഖലകളിൽ ഭീതിയിലാഴ്ത്തിയ കള്ളനെ പെരുമ്പടപ്പ് പോലീസ് പിടികൂടി


എരമംഗലം മാറഞ്ചേരി മേഖലകളിൽ ഭീതിയിലാഴ്ത്തിയ കള്ളനെ പെരുമ്പടപ്പ് പോലീസ് പിടികൂടി

പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ മാറഞ്ചേരി,പഴഞ്ഞി , പെരുമ്പടപ്പ് മേഖലകളിലും ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചും അമ്പലങ്ങൾ കേന്ദ്രീകരിച്ചും മോഷണം നടത്തിയ തമിഴ്നാട് പാപനാശം സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന ബാലചന്ദ്രൻ 48 വയസ്സ് എന്നയാളാണ് പെരുമ്പടപ്പ് പോലിസിൻ്റെ പിടിയിൽ ആയത്..1992 കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ പിടിയിൽ ആയി ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി തമിഴ് നാട്ടിൽ നിന്നും ബസിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തി ഏതെങ്കിലും വീടുകളിൽ നിന്നും സൈക്കിൾ മോഷ്ടിച്ച് പകൽ സൈക്കിളിൽ സഞ്ചരിച്ച് ആളില്ലാത്ത വീടുകൾ നോക്കി വെച്ച് രാത്രിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി .സിസിടിവിയിൽ ആൾ അറിയാതെ ഇരിക്കാൻ ദേഹത്ത് ഷാൾ പുതക്കും.2022 പെരുമ്പടപ്പ് സ്റ്റേഷനിൽ മാറഞ്ചേരി, പഴഞ്ഞി തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതി നൈറ്റ് പട്രോളിങ് നടത്തിയ സംഘത്തിൻ്റെ കയ്യിൽ നിന്നും തലനാരിഴക്ക് സൈക്കിളും വസ്ത്രങ്ങളും ആയുധവും ഉപേക്ഷിച്ച് രക്ഷപ്പെട്ടു ഓടിപോവുകയായിരുന്നു.പിന്നീട് പൊന്നാനിയിൽ എടപ്പാളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനിലെ എ എസ് ഐ പ്രവീൺകുമാറുംഎസ് സിപിഒ നാസറും സിപിഓ പ്രശാന്ത് കുമാറും ചേർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിൽ പകൽ പ്രതി സൈക്കിളിൽ സഞ്ചരിക്കുന്ന ഫോട്ടോ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.മോഷണ ശേഷം ഇയാള് തമിഴ്  നാട്ടിലേക്ക് മടങ്ങി പോയി. ഫോട്ടോയിൽ കണ്ട പ്രതിയെ കുറിച്ച് നവമാധ്യമങ്ങളിലൂടെ പോലിസ് ആളെ തിരിച്ചറിയാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി വരുന്നതിനിടെ ആണ് പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ തട്ടകത് അമ്പലത്തിലും മറ്റുമായി പ്രതി വീണ്ടും തമിഴ്നാട്ടിൽ നിന്നും എത്തി  മോഷണം നടത്തുന്നത്.പരിസരം വിട്ട് പോകാതെ ഇരുന്ന പ്രതിയുടെ നേരത്തെ കണ്ടെത്തിയ ഫോട്ടോ വെച്ച് പെരുമ്പടപ്പ് പോലിസ് സ്റ്റേഷനിലെ സിപിഓ വിഷ്ണു നാരായണൻ നടത്തിയ പരിശ്രമങ്ങളാണ് വിജയം കണ്ടത്. നാട്ടുകാരിലേക്ക് അയച്ച് കൊടുത്ത ഫോട്ടോയിൽ നിന്നും സാമ്യമുള്ള ഒരാൾ സൈക്കിളിൽ എരമംഗലത്ത് കൂടി സഞ്ചരിക്കുന്നു എന്ന് വിവരം കിട്ടിയതിൽ പെരുമ്പടപ്പ് പോലിസ് പ്രതിയെ സാഹസികമായി പിടികൂഡുകയായിരുന്നു..പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെരുമ്പടപ്പ് സി ഐ സതീഷ് കെ യുടെ നേതൃത്വത്തിലുള്ള എസ് ഐ മാരായ  ഡേവിസ്,  പ്രമോദ്, വിനോദ് സി പി ഒ മാരായ വിഷ്ണുനാരായണൻ, അലക്സ്, സാൻ,ജെറോം, ധനാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments