ഒന്നാം വാർഷികത്തിൽ 100 വനിതകൾക് സൗജന്യ വിദ്യഭ്യാസം നൽകി യൂണിക്ക് ഫൌണ്ടേഷൻ & എഡ്യൂക്കേഷൻ അക്കാദമി
യൂണിക് ഫൌണ്ടേഷൻ & എഡ്യൂക്കേഷൻ അക്കാദമി ഒന്നാം വാർഷികവും വിദ്യാർത്ഥി സംഗമവും വിപുലമായി ആഘോഷിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നൂറോളം വനിതകൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ യൂണിക് ഡയറക്ടർ റീനു പി ജെ അധ്യക്ഷത വഹിച്ചു. പൊന്നാനി മുനിസിപ്പാലിറ്റി സിഡിഎസ് ചെയർപേഴ്സൺ ധന്യ കടവനാട് ഉത്ഘാടനം നിർവഹിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനും ഉയർച്ചക്കും കഴിഞ്ഞ ഒരു വർഷത്തോളം പ്രയത്നിച്ച യൂണിക് അണിയറ പ്രവർത്തകരെ പ്രത്യേകം അഭിനന്ദിച്ചു. വിദ്യാഭ്യാസ പരിശീലകനും എഴുത്തുകാരനുമായ റംഷാദ് സൈബർമീഡിയ മുഖ്യാതിഥിയായി. വർത്തമാന കാല സാഹചര്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചും രക്ഷിതാക്കളും മക്കളും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ചും അദ്ദേഹം സംവദിച്ചു.
വരും വർഷങ്ങളിൽ സ്ത്രീ മുന്നേറ്റത്തിന് ഉപകാരപ്രദമായ നിരവധി കർമ്മപദ്ധതികൾ സിഡി എസ് പ്രവർത്തകർക്ക് മുന്നിൽ അധ്യാപകരായ അൻസി, അനീഷ, മുഫീദ ,വിജിത എന്നിവർ സമർപ്പിച്ചു. ഈ അധ്യയന വർഷത്തെ തൊഴിലധിഷ്ഠിത കോഴ്സുകളെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും ഹന്നത് വിഷയവതരണം നടത്തി. വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് കേക്ക് കട്ട് ചെയ്തും അനുഭവങ്ങൾ പങ്ക് വെച്ചും പരിപാടിക്ക് ഇരട്ടി മധുരം പകർന്നു. പൂർവ്വ വിദ്യാർത്ഥിയായ മാനസ പ്രാർത്ഥന ഗാനവുമായി പ്രാരംഭം കുറിച്ച പരിപാടിയിൽ റാഷിദ സ്വാഗതവും ശിവപ്രിയ നന്ദിയും പ്രകാശിപ്പിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments