മാലിന്യ മുക്ത്തം നവ കേരളം 2.0 നഗരസഭാതല ശില്പശാല സംഘടിപ്പിച്ചു
കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെയും പൊന്നാനി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 24 ബുധനാഴ്‌ച പൊന്നാനി നഗരസഭ കോൺഫൻസ് ഹാളിൽ വെച്ച് മാലിന്യ മുക്ത്തം നവ കേരളം 2.0 നഗരസഭാതല ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന സുദേശൻ, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജീഷ് ഊപ്പാല എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ അഭിജിത്ത് മാരാർ ശുചിത്വ പ്രതിജ്ഞ ചൊല്ലി പരിപാടികൾക്കു തുടക്കം കുറിച്ചു. തുടർന്ന് നടന്ന ശില്പശാല വിശദീകരണം നഗരസഭാ തല നേട്ടങ്ങൾ എന്നിവ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ അവതരിപ്പിച്ചു. മാലിന്യ സംസ്കരണ രംഗത്തെ നിലവിലെ പൊന്നാനി നഗരസഭയുടെ സ്ഥിതി വിവരങ്ങൾ KSWMP എഞ്ചിനീയർ വിഷ്ണു അവതരിപ്പിച്ചു. മാലിന്യ മുക്ത്തം നവ കേരളം ക്യാമ്പയിൻ കർമ്മ പദ്ധതി കില കോർഡിനേറ്ററും ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗവുമായ ശ്രീധരൻ മാഷ് അവതരിപ്പിച്ചു. തുടർന്ന് 6 അവതരണ ഗ്രൂപ്പുകളായി തിരിഞ്ഞ് ജൈവ മാലിന്യം, അജൈവമാലിന്യം, ഹരിത കർമ്മ സേന , ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ്, എൻഫോഴ്സ്മെൻ്റ്, IEC എന്നി മേഖലകളെ ചർച്ച ചെയ്ത് പ്രധാന വസ്തുതകൾ ചർച്ചയുടെ ഭാഗമാക്കുകയും ഗ്രൂപ്പ് പ്രതിനിധികൾ വിഷയ അവതരണം നടത്തുകയും ചെയ്തു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ സിറാജുദ്ധീൻ IEC ഫണ്ടുകളെ കുറിച്ചു പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. HI ഗോപകുമാർ, IRTC ക്ലസ്റ്റർ കോർഡിനേറ്റർ നിഖിൽ, IRTC അസിസ്റ്റൻസ് കോർഡിനേറ്റർ സൗമ്യ, ഹരിത കേരളം RP ബവിഷ, JHI പവിത്രൻ, JHI ശ്രീതു, JHI സാന്ദ്ര, JHI ലിസ്ന, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ആതിര, കുടുംബശ്രീ CDS ചെയർപേഴ്സൺ ധന്യ, അയിഷാബി, ഹരിത കർമ്മ സേന കൺസോർഷ്യം അംഗങ്ങൾ, പൊന്നാനി നഗരസഭാ വാർഡ് കൗൺസിലേഴ്സ് എന്നിവർ ഗ്രൂപ്പ് തല ചർച്ചകൾക്കും കർമ്മ പദ്ധതി ആസൂത്രണം ചെയ്യുന്നതിനും നേതൃത്വം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജീഷ് ഊപാല നന്ദി പറഞ്ഞ് പരിപാടി സംഗ്രഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments