സ്വര്‍ണ വിലയില്‍ വര്‍ധന: പവന് 200 രൂപ കൂടി 50,600 രൂപയായി
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ താഴ്ത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം വില കുറച്ചെങ്കിലും ശനിയാഴ്ച പവന്റെ വില 200 രൂപ കൂടി. ഇതോടെ പവന്റെ വില 50,600 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 6325 രൂപയുമായി.
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന്റെ വിലയില്‍ രണ്ടു ദിവസങ്ങളിലായി 3,560 രൂപയുടെ കുറവാണുണ്ടായത്. ശനിയാഴ്ചയാകട്ടെ 200 രൂപ വര്‍ധിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ജൂലായ് 17ന് ശേഷം 10 ശതമാനമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. അതേസമയം, യുഎസ് പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച നേരിയ വര്‍ധനവും രേഖപ്പെടുത്തി.
ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയുന്ന പ്രവണതയാണുള്ളത്. ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതാണ് മഞ്ഞലോഹത്തിന് തിരിച്ചടിയായത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments