പ്രതിഭാദരം - 2024 SSLC +2 വിജയികളെ അനുമോദിച്ചു
വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെയും പെരുമുടിശ്ശേരിയിലേയും SSLC , PLUS വിജയികളെ അനുമോദിക്കുന്നതിന് വാർഡ് മെമ്പർ സംഘടിപ്പിച്ച "പ്രതിഭാദരം 2024" കലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിണ്ടിക്കേറ്റ് മെമ്പർ ഡോ: ബാബു ഇബ്രാഹിം ഉദ്ഘാടനം ചെയ്തു . പി.ടി. അജയ് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . പ്രമുഖ ട്രൈനർ റംഷാദ് സൈബർ മീഡിയ മോട്ടിവേഷൻ ക്ലാസ്സ് എടുത്തു .
ഭാവിയുടെ ശുഭപ്രതീക്ഷകളായ പ്രിയ വിദ്യാർത്ഥികളും ,വിജയികളുടെ രക്ഷിതാക്കളും പങ്കെടുത്തു . മുഴുവൻ വിജയികൾക്കും ഉപഹാരത്തോടൊപ്പം രാഷ്ട്രപിതാവായ
മഹാത്മഗാന്ധിയുടെ ആത്മകഥയായ " എൻ്റെ സത്യാന്വോഷണ പരീക്ഷണങ്ങൾ നല്കി .
പി. സി. ത്രിവിക്രമൻ നമ്പൂതിരിപ്പാട് , ഷാജി കാളിയത്തേൽ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റംസി റമീസ് , റസ്ലത്ത് സെക്കീർ സുരേഷ് താണിയിൽ , കെ. ജയപ്രകാശ് , സുരേഷ് പാട്ടത്തിൽ ,
പി. മുഹമ്മദലി , ഷുക്കൂർ മാട്ടേരി , അബ്ദുൾഖാദർ പന്തലൂർ , രാഗേഷ് പെരുമുടിശ്ശേരി , ഷിബു കളത്തിപ്പറമ്പിൽ , തമ്പാത്ത് മണി , രതനം കിഴക്ക വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments