എരമംഗലത്ത് ഓഡിറ്റോറിയങ്ങൾക്ക് മുന്നിൽ അനധികൃതമായി പാർക്ക് ചെയ്ത 22 വാഹനങ്ങൾക്ക് പിഴ ചുമത്തി
എരമംഗലത്തെ ഓഡിറ്റോറിയങ്ങൾക്ക് മുന്നിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്ത 22 വാഹനങ്ങൾക്ക് പെരുമ്പടപ്പ് പോലീസ് പിഴ ചുമത്തി.
ഓഡിറ്റോറിയങ്ങൾക്ക് മുന്നിലാണ് ഗതാഗതം തടസപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തത്.
ഉച്ചക്ക് എരമംഗലം മുതൽ താഴത്തേൽ പടി വരെ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് തടസം നീക്കിയത്.
എരമംഗലത്തെ ഓഡിറ്റോറിയങ്ങളിൽ വിവാഹങ്ങൾ നടക്കുമ്പോൾ ഗതാഗത തടസ്സം ഒരു സ്ഥിരം കാഴ്ചയാണ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments