കഴിഞ്ഞ 24 മണിക്കൂറിനിടെ മലപ്പുറം ജില്ലയില്‍ പെയ്തത് 34.12 മി.മീ മഴ
കഴിഞ്ഞ 24 മണിക്കൂറിനിടെ മലപ്പുറം ജില്ലയില്‍ പെയ്തത് 34.12 മി.മീറ്റര്‍ മഴ. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ വ്യാഴാഴ്ച രാവിലെ എട്ടു മണി വരെയുളള കണക്കാണിത്. ജില്ലയിലെ എല്ലാ താലൂക്ക് പരിധികളിലും ബുധനാഴ്ച പകല്‍ ഭേദപ്പെട്ട മഴ ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഉണ്ടായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാറ്റിൽ മരം വീണ് വ്യാപക നാശ നഷ്ടങ്ങൾ ഉണ്ടായി. പെരിന്തൽമണ്ണ താലൂക്കിൽ ഒമ്പതും തിരൂർ താലൂക്കില്‍ ഒന്നും അടക്കം 10 ഭാഗിക ഭവന നാശ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മണ്ണിടിച്ചൽ ഭീഷണിയെതുടർന്ന് മാറ്റിപ്പാർപ്പിച്ച നിലമ്പൂർ താലൂക്ക് പോത്ത്കല്ല് വില്ലേജിലെ നാരങ്ങ പൊയിൽ നഗറിലെ ഏഴു കുടുംബങ്ങളിൽ പെട്ട 28 പേർ നിലവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുന്നുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments