രാജ്യസഭാംഗം പി.പി. സുനീറിന് ജന്മനാടിൻ്റെ ആദരം
നാളെ ഉച്ചക്ക് 2 മണിക്ക് മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടക്കും
രാജ്യസഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ട പി.പി സുനീറിന് മാറഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ ജന്മനാടിൻ്റെ ആദരം സംഘടിപ്പിക്കുന്നു. 2024 ജൂലൈ 29 തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
മാറഞ്ചേരി സ്വദേശിയായ സുനീറിന്റെ സ്ഥാനലബ്ധിയിൽ മാറഞ്ചേരി ക്കാർക്ക് മുഴുവൻ അഭിമാനം ഉണ്ടെന്നും അതുകൊണ്ടുതന്നെ മാറഞ്ചേരിയിലെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുഴുവൻ ജനങ്ങളും ചേർന്നാണ് സ്വീകരണം ഒരുക്കുന്നതെന്നും ഇവർ അറിയിച്ചു.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പി നന്ദകുമാര്‍ എംഎൽഎ, സിനിമാതാരം ജയൻ ചേർത്തല വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികളും സ്വീകരണ യോഗത്തിൽ സംസാരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന ടീച്ചർ, സ്വാഗതസംഘം ഭാരവാഹികളായ
വി.വി സുരേഷ്, ഇ. അബ്ദുൾ നാസർ, ടി കെ അബ്ദുൽ റഷീദ്, എ കെ അലി,അഷ്റഫ് തരോത്തേൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments