കുഴികൾ നിറഞ്ഞു കുണ്ടുകടവ് - ഗുരുവായൂർ സംസ്ഥാനപാത
തൊഴിൽ മുടക്കി കുഴികളടക്കാൻ ബസ് ജീവനക്കാർ
ജൂലൈ 30ന് ബസ് സർവീസുകൾ നിലച്ചേക്കും
കുണ്ടുകടവ് ഗുരുവായൂർ സംസ്ഥാന പാത ശോചനീയാവസ്ഥ ഉടൻ പരിഹരിച്ചിലെങ്കിൽ ബസ് ജീവനക്കാർ തൊഴിൽ മുടക്കി റോഡിലെ കുഴികൾ അടക്കുമെന്ന് പി.ബി.ഇ.എ
കുണ്ടുകടവ് ഗുരുവായൂർ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ജൂലൈ 30 ചൊവ്വാഴ്ച ബസ് തൊഴിലാളികളുടെ സംഘടനയായ പി.ബി. ഇ.എ തൊഴിലിൽ നിന്ന് വിട്ട് നിന്ന് കുഴികൾ അടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിലവിൽ കുണ്ടുകടവ് ഗുരുവായൂർ സംസ്ഥാന പാതയിൽ വിവിധയിടങ്ങളിൽ വലിയ രീതിയിലുള്ള കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ത്രീകൾ അടക്കം നിരവധി ആളുകളാണ് ദിവസവം കുഴികളിൽ വീണ് അപകടത്തിൽപെടുന്നത്.
തൊഴിലാളികൾ തൊഴിൽ മുടക്കിയാൽ കുണ്ടുകടവിൽ നിന്നും ഗുരുവായൂർ, കുന്നംകുളം റൂട്ടിൽ സർവീസ് ചെയ്യുന്ന ബസ്സുകൾ സർവീസുകൾ നിലച്ചേക്കും.
താൽക്കാലികമായി നിരവധിതവണ കുഴിയടച്ചെങ്കിലും വീണ്ടും കുഴികൾ രൂപപ്പെടുകയായിരുന്നു താൽക്കാലിക പരിഹാരങ്ങൾക്ക് ഉപരി ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് പി.ബി.ഇ.എ പുത്തൻപള്ളി യൂണിറ്റ് പ്രസിഡൻറ് സന്ദീപ് അത്താണി, സെക്രട്ടറി സിജി രാജ് കുറ്റിപ്പുറം, ട്രഷറർ നിസാർ എരമംഗലം, ജോയിൻറ് സെക്രട്ടറി വിനോദ് പുന്നയൂർക്കുളം എന്നിവർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments