എടപ്പാളില്‍ വീണ്ടും മോഷണം' 4പവൻ സ്വര്‍ണ്ണവും, 20,000 രൂപയും കവര്‍ന്നു.
എടപ്പാളില്‍ അടഞ്ഞ് കിടന്ന വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണവും പണവും കവര്‍ന്നു.
വാട്ടര്‍ അതോറിറ്റിക്ക് സമീപം താമസിക്കുന്ന ശില്‍പി കുഞ്ഞുമണിയുടെ വീട്ടില്‍ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണവും ഇരുപതിനായിരം രൂപയുമാണ് മോഷണം പോയത്. തൊട്ടടുത്ത വീട്ടിൽ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമം നടന്നങ്കിലും വീട്ടുകാര്‍ ഉണർന്നതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് മടങ്ങുകയായിരുന്നു.
മാരകായുധവുമായി ഒരാൾ റോഡിലൂടെ കടന്ന് പോകുന്ന ദൃശ്യം പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments