പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറിയെ 6 മണിക്കൂറിലേറെ ഉപരോധിച്ചു
യൂത്ത് കോൺഗ്രസും നാട്ടുകാരും ചേർന്നാണ് സെക്രട്ടറിയെ ഉപരോധിച്ചത്
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പുതിയിരുത്തിയിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറിയെ 6 മണിക്കുറായി തടഞ്ഞു വെച്ചത്
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ പെരുമ്പടപ്പ് പഞ്ചായത്ത് ഒന്നാം വാർഡിലെ 50 കുടുംബങ്ങളാണ് വെള്ളക്കെട്ടിൽ ദുരിതത്തിലായിരിക്കുന്നത്.
കഴിഞ്ഞദിവസം സംഭവസ്ഥലത്ത് തഹസിൽദാർ അടക്കം സ്ഥലം സന്ദർശിച്ചിരുന്നു കളക്ടറുടെ ഉത്തരവ് പ്രകാരം രണ്ടുമാസത്തിനകം ശാശ്വത പരിഹാരം കാണാനാണ് ഉത്തരവ് ലഭിച്ചത്.
വെള്ളക്കെട്ടിന് അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് യൂത്ത് കോൺഗ്രസും നാട്ടുകാരും ആവശ്യപ്പെടുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments