സ്വര്‍ണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 54,000 രൂപ. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 6760 ആയി.വെള്ളിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണവില. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കുറഞ്ഞത്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,605 രൂപയായി. അതേസമയം, ഏറെ ദിവസങ്ങളായി വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഇന്നും വ്യാപാരം ഗ്രാമിന് 99 രൂപയിലാണ്.
രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടവും ഡോളറിന്റെ മൂല്യക്കുതിപ്പും ഇന്ത്യയിലെ വിലയെയും സ്വാധീനിക്കുകയായിരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments