പുറങ്ങ് ടി. മൊയ്‌തീൻ മുസ്‌ലിയാർ സേവന സ്‌മാരക പുരസ്‌കാരം വളയംകുളം മൂസ മുസ്‌ലിയാർ ഏറ്റുവാങ്ങി
സമസ്‌ത നേതാവും ഏറെക്കാലം മദ്രസാ അധ്യാപകനുമായിരുന്ന പുറങ്ങ് ടി. മൊയ്‌തീൻ മുസ്‌ലിയാർ സേവന സ്‌മാരക അവാർഡ് വളയംകുളം മൂസ മുസ്‌ലിയാർ ഏറ്റുവാങ്ങി. ജംഈയത്തുൽ മുഅല്ലിമീൻ പൊന്നാനി മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം കൈമാറിയത്. പുറങ്ങ് ഇർഷാദുൽ ഇസ്‌ലാം മദ്രസയിൽ നടന്ന പുറങ്ങ് ടി. മൊയ്‌തീൻ മുസ്‌ലിയാർ അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. ജീവിതംകൊണ്ട് സമൂഹത്തിനും പ്രസ്ഥാനത്തിനും മാതൃക കാണിച്ച മഹാനായിരുന്നു ടി. മൊയ്‌തീൻ മുസ്‌ലിയാരെന്ന് തങ്ങൾ പറഞ്ഞു. അബ്ദുൽഖാദർ ഖാസിമി വെന്നിയൂർ അനുസ്‌മരണപ്രഭാഷണം നടത്തി. പി.വി. മുഹമ്മദ്‌കുട്ടി ഫൈസി കറുകരുത്തി, റഫീഖ് അഹമ്മദ് തിരൂർ, ടി.എ. റഷീദ് ഫൈസി പൂക്കരത്തറ, ആനമങ്ങാട് മുഹമ്മദ്‌കുട്ടി ഫൈസി, സി.എം. ബഷീർ ഫൈസി ആനക്കര, സുബൈർ ഫൈസി, ഹക്കീം ഫൈസി, ഉമർ ദാരിമി, കെ.വി.എ. മജീദ് ഫൈസി, ഷെഹീർ അൻവരി പുറങ്ങ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments