പാലപ്പെട്ടി ഹോസ്പിറ്റലിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം. പി ഡി പി
പെരുമ്പടപ്പ് പഞ്ചായത്തിലെ ആയിരങ്ങൾ ആശ്രയിക്കുന്ന പാലപ്പെട്ടി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ ആവശ്യമായ ഡോക്ടർമാരെ നിയമിച്ചും,അവശ്യ മരുന്നുകൾ എത്തിച്ചും നിലവിലെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ആവശ്യപ്പെട്ടു.
പടർന്ന് പിടിക്കുന്ന പനിയും പകർച്ചവ്യാദിയും നാട്ടിലെ സാധാരക്കാരുടെ ജീവിതം ദുസ്സഹമാക്കുമ്പോൾ സാധാരക്കാരുടെ ഹോസ്പിറ്റൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്
എന്നും, അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുന്നൊരുക്കം 2024 ക്യാമ്പയിൻ്റെ ഭാഗമായി നടന്ന പെരുമ്പടപ്പ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,ജോയിൻ സെക്രട്ടറി ഷംലിക് കടകശ്ശേരി വിഷയാവതരണം നടത്തി
ഷാഫി പെരുമ്പടപ്പ് അദ്ധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ പുതുപൊന്നാനി, കുമ്മിൽ അബ്ദു സംസാരിച്ചു.
സൈനുദ്ധീൻ ബദറു സ്വാഗതവും, അഫ്സൽ കാപ്പിരിക്കാട് നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments