ബേപ്പൂർ സുൽത്താന്റെ ഓർമയിൽ വിദ്യാലയങ്ങൾ
മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയിൽ വിദ്യാലയങ്ങൾ വിവിധ പരിപാടികൾ നടത്തി. പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബഷീർ ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയും വിവിധ ക്ലബുകളും ഗായിക ഇസ്‌മത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷംസു കുമ്മിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബഷീർ, പ്രഥമാധ്യാപിക ഫാത്തിമ റസാഖ്, വാലിയിൽ ഖലീൽ തുടങ്ങിയവർ പ്രസംഗിച്ചു. പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ പ്രഥമാധ്യാപിക ശോഭന ദേവൻ നേതൃത്വം നൽകി. പൊന്നാനി ടി.ഐ.യു.പി. സ്കൂളിൽ വ്യത്യസ്‌ത പരിപാടികളോടെ നടന്ന ദിനാചരണം സ്‌കൂൾ പ്രഥമാധ്യാപകൻ കോയ ഉദ്‌ഘാടനം ചെയ്‌തു. പൊന്നാനി ഉറൂബ് ലൈബ്രറിയിൽ കുട്ടികൾ ബഷീർ കൃതികളുടെ വായനാനുഭവം ആസ്വദിച്ചു. 'ബഷീർ ദി മാൻ' വീഡിയോ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. മാറഞ്ചേരി പരിച്ചകം എ.എം.എൽ.പി. സ്കൂളിൽ പ്രഥമാധ്യാപകൻ വി.കെ. ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്‌തു. കടവനാട് ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ ക്ലാസ് തല ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കൊളാഷ്, നാടകാവതരണം, സ്കൂൾ ലൈബ്രറിയിലെ ബഷീർ കൃതികളുടെ പ്രദർശനം എന്നിവ നടന്നു. അധ്യാപകരായ രമ, സമദ്, ശ്രീകല എന്നിവർ നേതൃത്വം നൽകി. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ വിവിധ പരിപാടികളോടെ നടത്തിയ ദിനാചരണം പ്രഥമാധ്യാപിക വി.ജെ. ജെസി ഉദ്‌ഘാടനം ചെയ്‌തു. ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. റസിയ അലി, നുസ്രത്ത് ബീഗം, സിനി ജോൺസ്, പി. ഫാത്തിമ എന്നിവർ പ്രസംഗിച്ചു. വെളിയങ്കോട് എം.ടി.എം. കോളേജ് ലൈബ്രറിയും, റീഡേഴ്സ് ക്ലബ്ബും, എൻ.എസ്.എസ്. യൂണിറ്റും ചേർന്നു 'ബഷീറും കഥാപാത്രങ്ങളും' ചിത്രപ്രദർശനം നടത്തി. പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. ഫൈസൽ ബാവ അധ്യക്ഷത വഹിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments