യു.അബൂബക്കർ ഫൗണ്ടേഷൻ പുസ്‌തക സമാഹരണവും വിളംബരവും സംഘടിപ്പിച്ചു
എരമംഗലം : അന്തരിച്ച കോൺഗ്രസ്സ് നേതാവ് യു. അബൂബക്കറിൻ്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന യു.അബൂബക്കർ ഫൗണ്ടേഷൻ എരമംഗലം എ.എൽ.പി സ്‌കൂളിന് വേണ്ടി നിർമ്മിച്ച ലൈബ്രറിയോടു കൂടിയുള്ള
സ്മാരക ഹാളിൽ സജ്ജമാക്കുന്ന വായനശാലയിലേക്കുള്ള
പുസ്‌തക സമാഹരണവും വിളംബരവും കഥാകൃത്ത് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷനായി. ഷാജി കാളിയത്തേൽ, അനന്തകൃഷ്ണൻ മാസ്റ്റർ, ഏട്ടൻ ശുകപുരം, സൈദ് പുഴക്കര , ഹൈദരലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനവും, യു.അബൂബക്കർ അനുസ്മരണ സമ്മേളനവും, അവാർഡ് ദാനവും
ആഗസ്റ്റ് 2 വെള്ളി 4 മണിക്ക് എരമംഗലം മാട്ടേരി കമ്മ്യൂണിറ്റി ഹാൾ വെച്ച് നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments