ഫിഷറീസ് വകുപ്പിന്റെ മിന്നൽ പരിശോധനയിൽ പൊന്നാനി, താനൂർ മേഖലകൾ ചെറുവള്ളങ്ങൾക്കെതിരെ നടപടിയെടുത്തു
രണ്ടു ദിവസങ്ങളിലായി താനൂർ, പൊന്നാനി തീരങ്ങളിൽ നടന്ന ഫിഷറീസ് വകുപ്പിന്റെ പരിശോധനയിൽ നാലുചെറു വള്ളങ്ങൾക്ക് എതിരെ നടപടിയെടുത്തു. എ.ഡി.എഫ്. പൊന്നാനി ടി.ആർ. രാജേഷ്, എഫ്.ഇ.ഒ. വെട്ടം ഷിജി എന്നിവ അടങ്ങുന്ന സംഘങ്ങളാണ് താനൂർ, പൊന്നാനി ഹാർബറിൽ പരിശോധന നടത്തിയത് സർക്കാർ നിരോധിച്ച മത്സ്യബന്ധന രീതിയായ
പെയർ ട്രോളിംഗ്, കളർ കോഡിങ് , മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെയുള്ള മത്സ്യബന്ധനം, കാലഹരണപ്പെട്ട ലൈസൻസുമായുള്ള മത്സ്യബന്ധനം എന്നീ വകുപ്പുകൾ ചുമത്തി നടപടിയെടുത്തു. വരും ദിവസങ്ങളിൽ പരപ്പനങ്ങാടി താനൂർ പൊന്നാനി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് എ.ഡി.എഫ്. പൊന്നാനി ടി.ആർ. രാജേഷ് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments