Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്.എസ്.എഫ് പൊന്നാനി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.


എസ്.എസ്.എഫ് പൊന്നാനി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

പൊന്നാനി : എസ്.എസ്.എഫ് മുപ്പത്തി ഒന്നാം എഡിഷൻ സാഹിത്യോത്സവ് ഫേമലി,ബ്ലോക്ക് , യൂണിറ്റ് കഴിഞ്ഞ് സെക്ടർ തലത്തിലുള്ള SSF പൊന്നാനി സെക്ടർ സാഹിത്യോത്സവ് വാദി ഖാജ അഴീക്കലിൽ വെച്ച് പ്രൗടമായി. ഇനി ഇതിന് ശേഷം ഡിവിഷൻ, ജില്ല, സ്റ്റേറ്റ്, ദേശീയം എന്നീ തലങ്ങൾ വരെ നീണ്ട് നിൽക്കും. 
വരയും വരിയും വാക്കും നാക്കും ധർമ്മഘോഷത്തിന്റെ വസന്തം തീർക്കുന്ന സുന്നി കൈരളിയുടെ മൂന്നാം പെരുന്നാൾ കൂടെയാണ് 
𝐒𝐒𝐅 സാഹിത്യോത്സവ്.
  സാഹിത്യ മത്സരങ്ങള്‍ക്കപ്പുറം വ്യത്യസ്തവും ശക്തവുമായ വിദ്യാര്‍ഥി സംസ്‌കാരം സാഹിത്യോത്സവുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സ്വന്തത്തില്‍ അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിയുകയെന്നത് വളരെ പ്രധാനമാണ്. പലപ്പോഴും കാലങ്ങള്‍ വൈകിയായിരിക്കും കഴിവുകള്‍ തിരിച്ചറിയപ്പെടുന്നത്. ദുരന്തപൂര്‍ണമായ പര്യവസാനത്തിലേക്ക് വരെ ഇത്തരം തിരച്ചറിയപ്പെടാതിരിക്കലുകള്‍ വഴിവെക്കാറുണ്ട്. ഇഷ്ടപ്പെടാത്ത, വഴങ്ങാത്ത കോഴ്സുകളിലേക്കും കരിയറിലേക്കും പലരും എത്തിപ്പെടുന്നത് തന്നെ സ്വന്തത്തെ അറിയാത്തത് കൊണ്ടോ അറിയാന്‍ വൈകുന്നത് കൊണ്ടോ ആണ്.
പൊന്നാനി സെക്ടർ സാഹിത്യോത്സവ് പൊന്നാനി കടലോരം വാദീഖാ ജയിൽ 120 ൽ അധികം മത്സരയിനങ്ങളിൽ 5 വേദികളിലായി 10 യൂണിറ്റിൽ നിന്ന് 180 ൽ പരം പ്രതികൾ മാറ്റുരച്ചു. 276 പോയന്റ് കരസ്ഥമാക്കി ബദ്ർ പള്ളി യൂണിറ്റ് കലാകിരീടം നേടി. 236 പോയന്റ് ലഭിച്ച പൊന്നാനി ടൗൺ യൂണിറ്റ് രണ്ടാം സ്ഥാനവും, 225 പോയന്റ് നേടിയ പള്ളിപ്പടി യൂണിറ്റ് മൂന്നാം സ്ഥാനവും ലഭിച്ചു.
ഉത്ഘാടന സംഗമം എസ് വൈ .എസ് പൊന്നാനി സർക്കിൾ സെക്രട്ടറി ഹനീഫ അഹ്സനി ഉത്ഘാടനം ചെയ്തു. യുവ കവി ഇബ്രാഹീം പൊന്നാനി വിശിഷ്ടാതിഥിയായിരുന്നു. ഡിവിഷൻ സെക്രട്ടറി ഷെക്കിർ സഖാഫി മാറഞ്ചേരി പ്രസംഗിച്ചു.
സമാപന സമ്മേളനം സംസ്ഥാ ഹജ്ജ് കമ്മിറ്റ് മെമ്പർ കെ.എം.മുഹമ്മദ് കാസിംകോയ ഉത്ഘാടനം ചെയ്തു. പ്രമേയ പ്രഭാഷണം. എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി മൻസൂർ പുത്തൻ പള്ളി നിർവ്വഹിച്ചു. ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി,മുബാറക് മഖ്ദൂമി, യഹ് യ സഖാഫി കാറുകതിരുത്തി, മുഹ്സിൻ സഅദി കാഞ്ഞിയൂർ,അലി അശ്ക്കർ പള്ളിപ്പടി, അനസ് സഖാഫി മഖ്ദൂമി. സൈനുൽ ആബിദീൻ അഹ്സനി , സിനാൻ മാറഞ്ചേരി,കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അലി സഅദി, സൈനുദ്ധീൻ മുസ്ലിയാർ, ജാബിർ അദനി, നൗഫൽ അഹ്സനി മഖ്ദൂം.മുബാറക് സിദ്ദീഖി, ശിബിലി നുസ് രി, സൈനുദ്ധീൻ സഖാഫി, ഫളൽ മുസ്ലിയാർ , ഹാഫിള് ജിഫ്രി സഖാഫി മഖ്ദൂമി, അബ്ദുല്ല ബാവ അഴിക്കൾ , മുത്തലിബ് സഖാഫി, ഹംസത്ത് അഴിക്കൾ, പി.എ സിദ്ധീഖ്, ഷാഹിദ്, അബൂ ത്വാഹിർ , ഷഫീഖ്,തുടങ്ങിയവർ സംബന്ധിച്ചു.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments