ദുബൈ പൊന്നാനി മണ്ഡലം കെ.എം സി.സി ആശ്വാസ് പദ്ധതി സമർപ്പണം നടന്നു
പൊന്നാനി :ദുബൈ കെ എം സി സി പൊന്നാനി മണ്ഡലം കമ്മിറ്റി റംസാൻ റിലീഫിൻ്റെ ഭാഗമായ് നടത്തുന്ന ആശ്വാസ് പദ്ധതിക്ക് തുടക്കമായി. നിർദ്ദന കുടുംബിനികളുടെ ജീവിത ചെലവുകൾക്ക് കൈത്താങ്ങായ് ആശ്വാസ് പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ ഏഴ് തയ്യൽ മെഷീനുകളാണ് നൽകുന്നത്.മണ്ഡലം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അശ്റഫ് കോക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ഡലം കെ.എം.സി.സി. ഉപാദ്ധ്യക്ഷൻ ഒ.ഒ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.
വി.വി.ഹമീദ്, കെ. ആർ. റസാഖ്, യു മുനീബ്, കുഞ്ഞിമുഹമ്മദ് കടവനാട് , സലാം പൊന്നാനി, മുസ്തഫ വെളിയംങ്കോട്, ഫൈസൽ ഡോൾബി, പടിഞ്ഞാറകത്ത് ബീവി, ഉമ്മർതലാപ്പിൽ,സമദ്,റഫീഖ് തറയിൽ, തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.യു. ഫസലുറഹ്മാൻ സ്വാഗതവും വി.വി അശ്റഫ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments