എരമംഗലത്ത് ഗർഭിണി റോഡിലെ കുഴിയിൽ വീണു : സംസ്ഥാനപാത നാട്ടുകാർ ഉപരോധിച്ചു
കുണ്ടുകടവ് ഗുരുവായൂർ സംസ്ഥാന പാതയിൽ എരമംഗലം കളത്തിൽപടിയിൽ രൂപാന്തരപ്പെട്ട കുഴിയിൽ വീണ് ഗർഭിണിക്ക് പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ ഗതാഗതം ഉപരോധിച്ചു. സൂചന മാത്രമാണ് ഇന്നത്തെ സമരമെന്നും ഉത്തരാവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും സർക്കാരും റോഡിൻ്റെ ശോചനീയ അവസ്ഥയിലും അപകടകരമായ അവസ്ഥയിലും അടിയന്തിര നടപടി കൈകൊള്ളണമെന്നും സമരം ആവശ്യപ്പെട്ടു. ഷാഫി വി.കെ.എം, അറമുഖൻ സോനാരെ , അഷ്റഫ് VKM, സുരേഷ് പൂങ്ങാടൻ, അഷ്റഫ്
വീപീസ്, ശ്രീധരൻ പയപ്പുള്ളി, ജിഷാദ് ഒലിയിൽ, ഷറഫുദ്ദീൻ, റിനീഷ്, ഷാജി, രാജു, പ്രഗിലേഷ് ശോഭ, ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. ഡ്രൈവർമാരും നാട്ടുകാരും വ്യാപാരികളും അനാസ്ഥക്കെതിരെ ശക്തമായി പ്രതികരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments