ബസ് ജീവനക്കാർക്ക് കുണ്ടുകടവ് ജംഗ്ഷനിൽ പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമൊരുക്കണം : പി.ബി.ഇ.എ
കുണ്ടുകടവ് ജംഗ്ഷനിലേക്കും പൊന്നാനിയിലേക്കും സർവീസ് നടത്തുന്ന ബസ് തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് കുണ്ടുകടവ് ജംഗ്ഷനിൽ സൗകര്യമൊരുക്കണമെന്ന് ബസ് തൊഴിലാളികൾ ബസ് തൊഴിലാളികളുടെ സംഘടനയായ പി.ബി.ഇ.എ ആവശ്യപ്പെട്ടു ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പി.ബി.ഇ.എ പുത്തൻപള്ളി യൂണിറ്റ് പൊന്നാനി ജോയിൻറ് ആർ.ടി.ഒ ക്ക് നിവേദനം നൽകി.
പുതിയ ബസ്റ്റോപ്പ് നിർമ്മിച്ചപ്പോൾ മുമ്പുണ്ടായിരുന്ന സംവിധാനം ബസ് ജീവനക്കാർക്ക് ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പി.ബി.ഇ.എ നിവേദനം നൽകിയത്.
പി.ബി.ഇ.എ പുത്തൻപള്ളി യൂണിറ്റ് പ്രസിഡൻറ് സന്ദീപ് അത്താണി, ജോയിൻ സെക്രട്ടറി വിനോദ് പുന്നയൂർക്കുളം, ട്രഷറർ നിസാർ എരമംഗലം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments