കെ -ഫോണിൽ പൊള്ളി മാറഞ്ചേരി
ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്
കെ ഫോൺ കണക്ഷൻ നൽകിയതിൽ പൊള്ളി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി. കെ ഫോൺ കണക്ഷനിൽ അർഹതയുള്ളവരെ ഒഴിവാക്കി സ്വജനപക്ഷപാതം കാണിച്ചും അധികാര ദുർവിനിയോഗം നടത്തിയുമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ കെ ഫോൺ കണക്ഷൻ വാങ്ങിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സത്യപ്രതിജ്ഞ ലംഘനം നടത്തി അനാർഹരുടെ കണക്ഷൻ തട്ടിയെടുത്ത ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സെക്രട്ടറി നടപടിക്കു ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പർമാർ സെക്രട്ടറിക്കു കത്ത് നൽകി. മെമ്പർമാരായ ടി. മാധവൻ. എം. ടി. ഉബൈദ്, അബ്ദുൽഗഫൂർ, സംഗീത രാജൻ, ഷിജിൽ മുക്കാല എന്നിവർ ഒപ്പുവെച്ച കത്താണ് സെക്രട്ടറിക്ക് കൈമാറിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments