ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി
വെളിയങ്കോട് സ്മാര്‍ട്ട് ഇംഗ്ലീഷ് സ്‌കൂളിൾ വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. ലഹരി വിരുദ്ധ സന്ദേശഗാനം, ബോധവത്‌കരണ പ്ലക്കാര്‍ഡുകൾ എന്നിവയും റാലിയിൽ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രസംഗം, പോസ്റ്റര്‍ നിര്‍മാണം എന്നിവയും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പൽ അബ്ദുൽ സ്വാലിഹ് നിസാമി ഉദ്ഘാടനം ചെയ്‌തു. ലഹരി വിരുദ്ധ സന്ദേശവും പ്രിൻസിപ്പൽ നല്‍കി. വൈസ് പ്രിന്‍സിപ്പൽ മുഹമ്മദ് മുനീര്‍ വാഫി, മാതൃഭൂമി സീഡ് കോ -ഓഡിനേറ്റർ കെ.പി. ഹൈറുന്നീസ, എന്‍.എ. അന്‍സില, കെ. റഹ്‌മത്ത്, എം. ഫര്‍ബീന, സി. മാജിത, ടി.ജി. രഹന, ഷാഫി മുഹമ്മദ്, നാദിര്‍ഷ തുടങ്ങിയവർ നേതൃത്വം നല്‍കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments