ക്ഷേത്രങ്ങളിൽ കർക്കിടക മാസാചരണങ്ങൾക്ക് തുടക്കമായി.
കർക്കിടക മാസാചരണങ്ങളുടെ ഭാഗമായി പ്രദേശത്തെ ക്ഷേത്രങ്ങളിൽ പ്രത്യേകം പൂജകൾക്കും വഴിപാടുകൾക്കും രാമായണ പാരായണങ്ങൾക്ക് തുടക്കമായി.
പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മയുടെ നേതൃത്വത്തിൽ മഹാമൃത്യുഞ്ജയ ഹോമം നടന്നു. കുഴപ്പുള്ളി ശിവക്ഷേത്രത്തിൽ കെ.പി.എസ് ഉണ്ണിയുടെ ഭക്തിപ്രഭാഷണവും അന്നദാനവും നടന്നു.
താഴത്തേൽപടി ഘോരരാക്ഷസ വനം കുളങ്ങര ക്ഷേത്രത്തിൽ പ്രതൃക്ഷ അഷ്ടദ്രവ്യ ഗണപതി ഹോമം നടന്നു. വരും ദിവസങ്ങളിൽ മറ്റ് പല ക്ഷേത്രങ്ങളിലും പ്രത്യേകം ആചാരനുഷ്ഠാനങ്ങൾ നടക്കും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments