ഗതാഗത നിയമലംഘനങ്ങൾക്കെതിരെ പിടിമുറുക്കി പൊന്നാനി പോലീസ്
പൊന്നാനി: ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പൊന്നാനി പോലീസ് രംഗത്ത്.മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് പൊന്നാനി സിഐ ടിപി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന കര്‍ശനമാക്കിയത്.പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകൾക്ക് മുൻപിൽ നടന്ന സ്പെഷല്‍ ഡ്രൈവില്‍ ഹെല്‍മറ്റില്ലാതെയും മൂന്ന് പേരെ കയറ്റിയും ബൈക്ക് ഓടിച്ച 25 ഓളം ബൈക്കുകള്‍ പിടികൂടി നാൽപതിനായിരം രൂപയോളം പിഴ ഈടാക്കി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് ബൈക്ക് ഓടിച്ച് പിടിക്കപ്പെട്ടാല്‍ ഭീമമായ തുകയാണ് പിഴയീടാക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ക്യാമറ അടിച്ചതടക്കം ട്രാഫിക് ഫൈന്‍ അടക്കാന്‍ വീഴ്ച വരുത്തിയ 40 ഓളം വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. അമ്പതിനായിരത്തിലധികം രൂപ ഫൈന്‍ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സ്കൂൾ പരിസരങ്ങളിൽ വാഹന പരിശോധന കർശനമാക്കുമെന്ന് പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ. ടി പി ഫർഷാദ് പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments