എരമംഗലം നാക്കോലയിൽ വെച്ച് നടന്ന സാഹിത്യോത്സവ് സമാപിച്ചു. 150ലധികം വിദ്യാർത്ഥികൾ 90 ഓളം മത്സരങ്ങളിൽ മാറ്റുരച്ചു. വെളിയങ്കോട് പഞ്ചായത്തിലെ എരമംഗലം പ്രദേശത്തെ ആറ് ടീമുകളായി തിരിച്ചായിരുന്നു സാഹിത്യമത്സരങ്ങൾ സംഘടിപ്പിച്ചത്. എഴുത്തുകാരൻ റഫീഖ് പട്ടേരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സാഹിത്യോത്സവുകൾ ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്നത് നമ്മിൽ നിന്ന് അന്യനിന്നു പോകുന്ന കലാരൂപങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.405 പോയിന്റുകളോട ചേരിക്കല്ല് യൂണിറ്റ് 2024 സാഹിത്യോത്സവിലെ ജേതാക്കളായി.360,345 പോയന്റുകളോടെ കളത്തിൽപടി, പുഴക്കര യഥാക്രമം 2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി. ചേരിക്കല്ല് യൂണിറ്റിൽ നിന്ന് ഷറഫുദ്ദീൻ സർഗ്ഗപ്രതിഭയും പുഴക്കര യൂണിറ്റിൽ നിന്ന് അജ്മൽ അബ്ബാസ് കലാപ്രതിഭ പട്ടവും കരസ്ഥമാക്കി. സമാപന സംഗമത്തിൽ SSF പൊന്നാനി ഡിവിഷൻ ജനറൽ സെക്രട്ടറി ഷക്കീർ സഖാഫി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. SSF മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അതീഖ് റഹ്മാൻ ഊരകം അനുമോദന പ്രഭാഷണം നടത്തി. ബക്കർ മണ്ണൂരയിൽ ഫലപ്രഖ്യാപനം നടത്തി. 2025 എരമംഗലം സെക്ടർ സാഹിത്യോത്സവ് താഴത്തിൽ പടി യൂണിറ്റ് ആതിഥേയത്വം വഹിക്കും. നജീബ് സഖാഫി, ഫൈറൂസ് മാട്ടേരി, സിനാൻ ,സർഫാസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments