തുറുവാണം പാലം നിർമ്മാണം ഉടൻ തുടങ്ങണം: മാറഞ്ചേരിയിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ
തുറുവാണം പാലം ഉടൻ നിർമാണം തുടങ്ങണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ സംഗീതാരാജന്റെ നേതൃത്വത്തിൽ തുറുവാണം നിവാസികൾ പ്രതിഷേധ ജാഥ നടത്തി.
2020 ൽ 32.5കോടി രൂപ പാലത്തിനു അനുവദിക്കുകയും സാങ്കേതിക അനുമതി കിട്ടിയിട്ടുള്ളതാണെന്നും എന്നാൽ ഇതുവരെ അതിന്റെ ഒരു പ്രവർത്തിയും തുടങ്ങിയിട്ടില്ലെന്നും. ദീപ് മഴക്കാലത്തു ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇനിയും പ്രവൃത്തി തുടങ്ങിയില്ലെങ്കിൽ MLA ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് വാർഡ് മെമ്പർ സംഗീത രാജൻ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രതിഷേധക്കാർ മാറഞ്ചേരി സെന്ററിൽ റോഡ് ഉപരോധിച്ചു. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി സമരക്കാരെ നീക്കം ചെയ്തു.
നിതേഷ്, ലിജിത്, ശേഖരൻ, ജിതില ബിജു, വിജയ, ജിഷ്ണു , മീന, ഹരിദാസ് ധന്യ, നിമിഷ, വിജയലക്ഷ്മി എന്നിവർ ജാഥക് നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments