നാട്ടുകാരുടെ പ്രതിഷേധസമരം ഫലം കണ്ടു; വലിയ കുഴികൾ താൽക്കാലികമായി അടച്ചു.
എരമംഗലം : കുണ്ടുകടവ് ഗുരുവായൂർ സംസ്ഥാന പാതയിൽ എരമംഗലം കളത്തിൽപടിയിൽ രൂപാന്തരപ്പെട്ട ഗർത്തത്തിൽ വീണ് ഗർഭിണിക്ക് പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ ഗതാഗതം ഉപരോധിച്ച് പ്രതിഷേധസമരം നടത്തിയതിൻ്റെ ഫലമെന്നോണം പ്രദേശത്തെ റോഡിലെ വലിയ ഗർത്തങ്ങൾ പൊതുമരാമത്ത് വകുപ്പ് താൽക്കാലികമായി അടച്ചു. എരമംഗലം, താഴത്തേൽ പടി, കളത്തിൽ പടി മേഖലകളിലെ ഗർത്തങ്ങളാണ് താൽക്കാലികമായെങ്കിലും അടക്കപ്പെട്ടത്. കാലവർഷം അനുകൂലമായാൽ റീ ടാറിംഗ് പദ്ധതികൾ ഉൾപ്പെടെ നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments