കഥ രാഘവീയം; രാമായണ പ്രഭാഷണങ്ങൾക്ക് തുടക്കമായി
പൊന്നാനി കണ്ടുകുറുമ്പക്കാവ് ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന
' കഥ രാഘവീയം ' രാമായണ പ്രഭാഷണത്തിൻ്റെ ആദ്യ ദിനത്തിൽ പ്രമുഖ സാഹിത്യകാരി സൗമ്യ അനിരുദ്ധൻ രാമായണ പ്രഭാഷണം നടത്തി. ജൂലൈ 25 മുതൽ ഓഗസ്ത് 16 വരെയാണ് രാമായണ പ്രഭാഷണങ്ങൾ നടക്കുന്നത്. വരും ദിനങ്ങളിൽ ഡോ. വി.കെ. വിജയൻ , ഡോക്ടർ സജിത്ത് എവുരേത്ത് , രാഹുൽ കൂടാളി, പത്മശ്രീ രാമചന്ദ്ര പുലവർ, ഡോക്ടർ ഷീജ വക്കം, ഡോക്ടർ അലക്സാണ്ടർ ജേക്കബ് തുടങ്ങിയർ പ്രഭാഷണങ്ങൾ നടത്തും. മോഹനൻ ചാത്തമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉദയൻ കട്ടളത്ത് അധ്യക്ഷനായി. എക്സ്. എം. പി. സി. ഹരിദാസ് മുഖ്യ അതിഥിയായി. രവികുമാർ നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments