യു. അബൂബക്കർ ഫൗണ്ടേഷൻ സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്‌തു.
മുതിർന്ന കോൺഗ്രസ് നേതാവും കലാ -സാംസ്‌കാരിക പ്രവർത്തകനുമായ യു. അബൂബക്കർ രണ്ടാം ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി തീരദേശ മേഖലയിൽ ഡയാലിസിസ് നടത്തുന്നവരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്‌തു. വെളിയങ്കോട് നടന്ന സൗജന്യ ഡയാലിസിസ് കിറ്റുകളുടെ വിതരണം യു. അബൂബക്കറിന്റെ മകനും ദുബായ് ഇൻകാസ് ജനറൽ സെക്രട്ടറിയുമായ ബാബുരാജ് കാളിയത്തേൽ ഉദ്‌ഘാടനം ചെയ്‌തു. യൂസഫ് ഷാജി അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ്, എ.കെ. മുജീബ്, സുരേഷ് പാട്ടത്തിൽ, നവാസ് സെൻസിക്, തൗഫീഖ് തണ്ണിത്തുറ, കബീർ കാളിയത്ത്, കബീർ പാങ്കയിൽ, ബഷീർ, സമീർ അമ്പലായിൽ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments