മൂക്കുതല ക്ഷേത്രം നവരാത്രി ആഘോഷം സ്വാഗത സംഘം രൂപീകരിച്ചു.
മൂക്കുതല ഭഗവതി .ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ 13 വരെ നടത്തുന്ന നവരാത്രി ആഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ദേവസ്വം ഓഫീസിൽ വെച്ച് ചെയ്മാൻ വത്സലൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘം ഭാരവാഹികളെ തിരഞ്ഞെടുക്കുകയും നവരാത്രി ആഘോഷത്തിൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്ബ് കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു. സംഗീത നൃത്ത പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷ ഫോറത്തിൻ്റെ പ്രകാശനം നന്നമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ നിർവഹിച്ചു. ആഗസ്റ്റ് ഒന്നു മുതൽ അപേക്ഷ ഫാറം ദേവസ്വം കൗണ്ടറിൽ നിന്ന് ലഭിക്കുന്നതാണ്. പൂരിപിച്ച അപേക്ഷകൾ ദേവസ്വത്തിൽ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 20ന് ആണ്.
നേരത്തെ യോഗം കഴിഞ്ഞ ദിവസം അന്തരിച്ച ദേവസ്വം ട്രസ്റ്റീബോർഡ് അംഗം ടി. ആനന്ദകുമാറിന് ആദരാജലികൾ അർപ്പിച്ചു.
ശങ്കരനാരായണൻ നമ്പൂതിരി, കൊച്ചു കുട്ടി, കെ.വി. സേതുമാധവൻ പി.എൻ. കൃഷ്ണമൂർത്തി, സജേഷ് എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments