കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണന നിർമല സീതരാമന് ഓർമ്മക്കുറിപ്പ് അയച്ച് യൂത്ത് കോൺഗ്രസ്
മാറഞ്ചേരി മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ധനമന്ത്രി നിർമല സീതരാമന് ഓർമ്മക്കുറിപ്പ് അയച്ചു.കേരളവും ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എന്ന് ഓർമപ്പെടുത്താൻ കേരളത്തിന്റെ ഭൂപടം അയച്ച് കൊടുത്താണ് പ്രതിഷേധിച്ചത്.
മാറഞ്ചേരി പോസ്റ്റ് ഓഫീസ് പരിസരത്ത് വെച്ചു നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ ഉത്ഘാടനം നിർവഹിച്ചു.കേരളത്തിൽ നിന്നും പോയ കേന്ദ്രമന്ത്രിമാർ വേണ്ട ഉത്തരവാദിത്വം കാണിക്കാത്തത് വലിയ വീഴ്ചയാണ്. യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം പ്രസിഡന്റ് ഷാഫി എംവി അധ്യക്ഷത വഹിച്ചു. നെസ്ലി ജാസ്മിൻ, ബജ്ജിത്, ഷൌക്കത്ത്, ജിനീഷ്, നസീർ മാഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments