സഖാവ് ബിജു സ്മാരക വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു
പുന്നയൂർക്കുളം കിഴക്കെ ചെറായി കൊഴപ്പാമഠം ഗ്രാമവേദി കലാസാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ സ: ബിജു സ്മാരക വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. ചടങ്ങ് സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. എ.ഡി.ധനീപ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് പഴഞ്ഞി മുഖ്യാതിഥിയായി. സി.പി.ഐ.എം പുന്നയൂർക്കുളം വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി സ: M.K ബക്കർ, പുന്നയൂർക്കുളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമ സിദ്ധാർത്ഥൻ, വി താജുദ്ദീൻ, എം ബി സുജീഷ് എന്നിവർ സംസാരിച്ചു. ഇ പി സുഭാഷ് സ്വാഗതവും ഇ എസ് അരുൺ നന്ദിയും പറഞ്ഞു. SSLC, +2 പരീക്ഷകളിൽ വിജയം കൈവരിച്ചവർക്കുള്ള ആദരവും ഗ്രാമവേദി ലൈബ്രറി മെമ്പർഷിപ്പ് ഉദ്ഘാടനവും നടന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments