വെളിയങ്കോട് വില്ലേജ് പരിധിയിലെ ഭൂവുടമകൾ രേഖകൾ പരിശോധിക്കണം
ഡിജിറ്റൽ സർവേ പൂർത്തിയായതിനാൽ വെളിയങ്കോട് വില്ലേജ് പരിധിയിലെ ഭൂവുടമകൾ സർവേ ക്യാംപിൽ എത്തി രേഖകൾ പരിശോധിക്കണമെന്ന് സർവേ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
പഞ്ചായത്തിലെ 18 വാർഡുകളിലും ഡിജിറ്റൽ സർവേ പൂർത്തിയായിട്ടുണ്ട്. ഭൂമിയുടെ പരിശോധന, സർവേ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ, പരാതികൾ എന്നിവ പരിഹരിക്കാനാണ് ക്യാംപ് ആരംഭിച്ചത്. ഭൂവുടമകൾ ആധാരം, ഭൂനികുതി എന്നിവയുടെ പകർപ്പുമായി രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ ക്യാംപിലെത്തി പരിശോധന നടത്തണം. 29നു സമാപിക്കും.
വെളിയങ്കോട് അജ്മീരിയ മദ്രസയിലും വെളിയങ്കോട് വില്ലേജ് ഓഫീസിലുമാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments