സ്വകാര്യ ബസ് സർവീസുകൾ തടയുന്നവർക്കെതിരെ നടപടിയെടുക്കണം
മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതിയുമായി ബസ് ജീവനക്കാർ
PBEA പുത്തൻ പള്ളി യൂണിറ്റിന്റെ വാർഷിക സമ്മേളനത്തിൽ അവശ്യ സർവീസായ സ്വകാര്യ ബസുകളിലെ തൊഴിലാളികളെ സർവീസ് നടത്തിക്കൊണ്ടിരിക്കുമ്പോൾ ബസ്സുകൾ തടഞ്ഞുനിർത്തി ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിനെതിരെ യോഗം പ്രതിഷേധിക്കുകയും ഇത്തരത്തിലുള്ള നടപടികൾക്കെതിരെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകുവാനും യോഗം തീരുമാനിച്ചു.
കൂടാതെ ബസ്സുകൾ തടഞ്ഞുനിർത്തി ജീവനക്കാരെ മർദ്ദിക്കുന്ന അവസ്ഥ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി യൂണിയൻ മുന്നോട്ടുപോകുമെന്ന് അറിയിക്കുകയും ചെയ്തു എന്തെങ്കിലും തരത്തിലുള്ള പരാതികൾ ബസ് ജീവനക്കാരിൽ നിന്നും ഉണ്ടായാൽ അതാത് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും വേണ്ട നടപടികൾ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാവുന്നതുമാണ് അല്ലാതെ സ്വയം നിയമം കയ്യിലെടുക്കാൻ നോക്കരുത് എന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ വൈസ് പ്രസിഡൻ്റ് വിനോദ് പി പുന്നയൂർക്കുളം സ്വാഗതം പറഞ്ഞു സെക്രട്ടറി സിജി രാജ് പി കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു കൂടാതെ അനി, നിസാർ സി, സന്ദീപ് കെ, മൂസ, വിനോദ് കെ.വി, അരവിന്ദൻ പി, ഷറഫുദ്ദീൻ വി പി, രാജേഷ് മൂസ എം ടി, അനിൽ എൻ, രാജേഷ് കെ തുടങ്ങിയവർ സംസാരിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments