Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് സുനാമി റെഡി പ്രോഗ്രാം സംഘടിപ്പിച്ചു.


വെളിയങ്കോട് പഞ്ചായത്ത് 
സുനാമി റെഡി
 പ്രോഗ്രാം സംഘടിപ്പിച്ചു.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുനാമി റെഡി പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായ സുനാമി ഒഴിപ്പിക്കൽ പദ്ധതിയുടെ ജില്ലാതല ആസൂത്രണ പ്രവർത്തനങ്ങൾക്കായുള്ള യോഗം കിളിയിൽ പ്ലാസയിൽ വെച്ച് ചേർന്നു . 
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷതയിൽ ചേർന്ന യോഗം ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഷർളി പൗലോസ് ഉദ്ഘാടനം ചെയ്തു . 

കേരളത്തിലെ തീരദേശങ്ങളെ ദുരന്തത്തിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന സുനാമിയെ നേരിടുന്നതിന് വേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനും , യോഗത്തിൽ പങ്കെടുത്ത ബന്ധപ്പെട്ടവർക്ക് പരിശീലന ക്ലാസ്സ് നല്കുന്നതിനുമായാണ്
യോഗം സംഘടിപ്പിച്ചത് . 

കേരളത്തിലെ തീരദേശ ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത് . ശക്തമായ തീര ശോഷണം നേരിടുന്ന മേഖലയാണ് വെളിയങ്കോട് എന്ന കണ്ടത്തെലിനെ തുടർന്നാണ് വെളിയങ്കോട് ഗ്രാമ പഞ്ചായത്തിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയത് . 12 ഘട്ടങ്ങളിലായി നടത്തുന്ന ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യം സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങളെ ഇല്ലാതാക്കുക എന്നതാണ് . മൂന്നാം ഘട്ടത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരന്ത നിവാരണ മാസ്റ്റർ പ്ലാൻ തയ്യാറാക്കലും , സ്കൂൾ തലത്തിലും , തീരദേശ മേഖലയിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതുമാണ് . 

യോഗത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ മിഥില മല്ലിക വിഷയാവതരണവും , ക്ലാസ്സും നടത്തി . ദുരന്ത നിവാരണം ഡപ്യൂട്ടി തഹസിൽദാർ എ.കെ പ്രവീൺ പ്രഭാഷണം നടത്തി , ജില്ലാ ഹസാർഡ് അനലിസ്റ്റ് ആദിത്യ .ടി. എസ് സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ , വില്ലേജ് ഓഫീസർ , പഞ്ചായത്ത് സെക്രട്ടറി , ഫയർ ആൻ്റ് റസ്ക്യൂ , പോലീസ് , ആരോഗ്യം , പൊതു മരാമത്ത് , വകുപ്പ് ഉദ്യോഗസ്ഥർ , രാഷ്ട്രീയ , സന്നദ്ധ സംഘടന പ്രതിനിധികൾ , ആസൂത്രണ സമിതി അംഗങ്ങൾ , അധ്യാപകർ , 
കുടുംബശ്രീ അംഗങ്ങൾ , അങ്കണവാടി ജീവനക്കാർ , ആശ പ്രവർത്തകർ , എം.ജി. എൻ ആർ ഇ .ജി . എസ് . ജീവനക്കാർ , തൊഴിലുറപ്പ് , ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് വി.എസ് . പത്മകുമാർ യോഗത്തിന് നന്ദി പറഞ്ഞു .


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments