മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ കെ ഫോൺ കണക്ഷൻ നൽകിയതിൽ ക്രമക്കേട് : യൂത്ത് കോൺഗ്രസ്
മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നിർധനരായ BPL കുടുംബങ്ങൾക്കു സർക്കാർ അനുവദിച്ച K ഫോൺ ഇന്റർനെറ്റ് കണക്ഷനിൽ ക്രമക്കേട് നടത്തി സ്വന്തക്കാർക്ക് നൽകിയെന്നാരോപിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
14ഗുണഭോക്താക്കൾക്ക് ആണ് കണക്ഷൻ നൽകിയിട്ടുള്ളതെന്നും. വാർഡ് 9ൽ നിലവിലെ വാർഡ് മെമ്പറുടെ ഉമ്മയുടെ പേരിലും വാർഡ് 12ൽ മുൻപഞ്ചായത്ത് പ്രസിഡന്റിന്റെ അമ്മയുടെ പേരിലും വാർഡ് 19ൽ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പേരിലും വാർഡ് 15ൽ സിപിഐ നേതാവും തിരുവനന്തപുരത്ത് ഹൗസിങ് ബോർഡിൽ ജീവനക്കാരനുമായ വ്യക്തിയുടെ പേരിലുമാണ് നൽകിയിട്ടുള്ളതെന്നും. ബാക്കിയുള്ള ഗുണഭോക്താക്കളെല്ലാം ഇത്തരത്തിൽ സജീവമായി ഇടതുപക്ഷ കുടുംബത്തിൽ ഉള്ളവരാണെന്നും. ഇത് ഭരണഘടനാ വിരുദ്ധവും സ്വജനപക്ഷ പാതവുമാണെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു.
ഇതിനെതിരെ ശക്തമായ നടപടി ഉണ്ടായില്ല എങ്കിൽ പ്രത്യക്ഷ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് വരുമെന്ന് മണ്ഡലം പ്രസിഡന്റ് ഷാഫി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments