യു. അബൂബക്കർ രണ്ടാം ചരമവാർഷികദിനത്തിൽ എരമംഗലം എ.എൽ.പി. സ്‌കൂളിന് ലൈബ്രറിയും കോൺഫറൻസ് ഹാളും കൈമാറും
കലാ -സാംസ്‌കാരിക പ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന യു. അബൂബക്കർ രണ്ടാം ചരമവാർഷികദിനത്തിൽ എരമംഗലം എ.എൽ.പി. സ്‌കൂളിനായി നിർമിച്ച ലൈബ്രറിയും കോൺഫറൻസ് ഹാളും കൈമാറും. യു. അബൂബക്കറിന്റെ മക്കളും കുടുംബങ്ങളും സുഹൃത്തുക്കളും ചേർന്നു രൂപംനൽകിയ യു. അബൂബക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് 25 -ലക്ഷം രൂപ ചെലവിട്ട് സ്‌കൂളിനായി വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറിയും കോൺഫറൻസ് നിർമിച്ചത്. യു. അബൂബക്കർ ചരമവാർഷികദിനമായ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്‌ച വൈകുന്നേരം നാലിന് നടക്കുന്ന യു. അബൂബക്കർ അനുസ്‌മരണസമ്മേളനത്തിൽ ലൈബ്രറിയും കോൺഫറൻസ് ഹാളും സ്‌കൂൾ അധികൃതർക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കൈമാറും. പ്രസ്‌തുത ചടങ്ങിൽ യു. അബൂബക്കർ സ്‌മാരക പുരസ്‌കാരങ്ങൾ നിയമസഭാ മുൻ സ്‌പീക്കർ വി.എം. സുധീരൻ, എഴുത്തുകാരൻ എം.എൻ. കാരശ്ശേരി, പ്രവാസി വ്യവസായി വി.കെ. ഉസ്‌മാൻ എന്നിവർക്ക് കൈമാറും. എം.പി. അബ്ദുസമദ് സമദാനി എം.പി. അനുസ്‌മരണ പ്രഭാഷണം നടത്തും. രാഷ്‌ട്രീയ, സാംസ്‌കാരിക മേഘലയിലെ പ്രമുഖർ പങ്കെടുക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. എരമംഗലം എ.എൽ.പി. സ്‌കൂളിനായി നിർമിച്ച ലൈബ്രറിയിലേക്ക് പുസ്‌തക സമാഹരണത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച (ഇന്ന്) എരമംഗലം മാട്ടേരിയിൽ പുസ്‌തക സമാഹരണവും വിളംബരവും എഴുത്തുകാരൻ പി. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്‌ച വെളിയങ്കോട്, പാലപ്പെട്ടി മേഖലയിലെ തീരദേശ പ്രദേശത്തെ ഡയാലിസിസ് നടത്തുന്നവർക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ദുബായ് ഇൻകാസ് ജനറൽ സെക്രട്ടറിയും യു. അബൂബക്കറിന്റെ മകനുമായ ബാബുരാജ് കാളിയത്തേൽ ഉദ്‌ഘാടനം ചെയ്യും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments