ലഹരി വിരുദ്ധ കാമ്പയിനുമായി വികാസ് പുറങ്ങ്
വിദ്യാർഥികളിൽ ഉൾപ്പെടെ അമിതമായ ലഹരി ഉപയോഗം വർധിച്ചുവരുന്നതിനെ തടയുന്നതിനായി പുറങ്ങ് വികാസ് കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ തുടങ്ങുന്നു. ആദ്യഘട്ടത്തിൽ ലഹരി വിരുദ്ധ ബോധവത്‌കരണം. ഞായറാഴ്‌ച വൈകുന്നേരം നാലിന് പുറങ്ങിൽ നടക്കുന്ന ലഹരിവിരുദ്ധ ബോധവത്‌കരണ സദസ്സ് പൊന്നാനി തീരദേശ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലെയിൽ ഉദ്ഘാടനം ചെയ്യും. സബ് ഇൻസ്‌പെക്ടർ എം. റുബീന, പെരുമ്പടപ്പ് സബ് ഇൻസ്‌പെക്ടർ പി.ജെ. ആൽബർട്ട് ജോസഫ് എന്നിവർ മുഖ്യാതിഥികളാകും. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾ, അധ്യാപകർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള വിപുലമായ പരിപാടികൾ നടപ്പാക്കുമെന്ന് വികാസ് കലാസാംസ്‌കാരിക വേദി ചെയർമാൻ എം.എ. ഹസീബ് പൊന്നാനി, ജനറൽ കൺവീനർ ടി. മുസ്‌തഫ, അംഗങ്ങളായ സി.പി. അബ്ദുൽ ലത്തീഫ്, കെ. ഹസ്സൻ എന്നിവർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments