വന്നേരി ഹൈസ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.
ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കൃഷിവകുപ്പ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷി ബഹു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി നിസാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എച്ച് എം മില്ലി ടീച്ചർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ. വാർഡ് മെമ്പർ അജീഷ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഓഫീസർ ബാലകൃഷ്ണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി സൗദ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നവ കേരള മിഷൻ ആർ പി മിഥുന, അധ്യാപകരായ അജിത , റമീന, സാദിഖ്, മുഹമ്മദ് അറജത്ത്, പന്ത്രണ്ടാം വാർഡ് എഡിഎസ് വിജിത വിദ്യാർത്ഥികൾ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വഴുതന വെണ്ട മുളക് തക്കാളി പയർ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments