പുതിയിരുത്തിയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു പൈപ്പിട്ട് തുടങ്ങി
ഒന്നാം വാർഡിലെ വെള്ളക്കെട്ട് ശാശ്വത പരിഹാരമാവുന്നു
നിലവിലെ കാന പൊറ്റാടി - അജ്‌മീർനഗർ റോഡിലെ കാനയുമായി ബന്ധിപ്പിക്കുന്നതിന്
പൈപ്പിടൽ തുടങ്ങി
പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് പുതിയിരുത്തി വെസ്റ്റിൽ അൻപത് കുടുംബങ്ങൾക്ക് ദുരിത ജീവിതം നൽകുന്ന വെള്ളക്കെട്ടിനാണ് ശാശ്വത പരിഹാരമാകുന്നത്. ശനിയാഴ്‌ച വൈകുന്നേരം പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാറിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. ഒന്നാം വാർഡിലെ വെള്ളക്കെട്ട് ശാശ്വത പരിഹാരം കാണുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ബോർഡ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യുകയും ഇതേത്തുടർന്ന് വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് പദ്ധതിപ്രകാരം ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പദ്ധതിവെച്ചു കാന നിർമാണം തുടങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ നടത്തിയ കാന നിർമാണം മുഹമ്മദ് സാഹിബ് റോഡിൽനിന്നും വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന തട്ടുപറമ്പ് - പാടത്തകായിൽ റോഡിൽ എത്തിനിൽക്കുകയായിരുന്നു. ഇവിടെനിന്നും വാട്ടർ ലെവലിൽ 180 മീറ്റർ നീളത്തിൽ കുഴിയെടുത്തു വലിയ പി.വി.സി. പൈപ്പ് സ്ഥാപിച്ചു പൊറ്റാടി - അജ്‌മീർനഗർ റോഡിലെ കാനയുമായി ബന്ധിപ്പിച്ചു അറപ്പത്തോട്ടിലൂടെ അറബിക്കടലിലേക്ക് വെള്ളംഒഴുക്കിവിടുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ചു പഞ്ചായത്ത് അസി. എൻജിനീയർ നേരത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റ് ബോർഡ് യോഗത്തിൽ വെച്ചിരുന്നു. നിർമാണം തുടങ്ങുന്നതിന് ചെറവല്ലൂർ സ്വദേശിയായ കരാറുകാരനെ ഏൽപ്പിക്കുകയും ചെയ്‌തു. ഇതുപ്രകാരം ഞായറാഴ്‌ച രാവിലെതന്നെ പൈപ്പ് സ്ഥാപിക്കുന്നതിനായുള്ള പ്രവൃത്തി തുടങ്ങാനാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ നിർമാണം തുടങ്ങുന്നത് സംബന്ധിച്ചു അവ്യക്തതയുണ്ടെന്നും സെക്രട്ടറിയിൽനിന്ന് ഉറപ്പുലഭിക്കണമെന്നും ആവശ്യപ്പെട്ട് ബോർഡ് യോഗത്തിനുശേഷം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറി അമ്പിളിയെ ഇന്നലെ ഉപരോധിച്ചു.
ഏറെനേരം നീണ്ട ഉപരോധത്തിനൊടുവിൽ ബോർഡ് യോഗത്തിന്റെ പകർപ്പ് പ്രതിഷേധക്കാർക്ക് നൽകുകയും ഞായറാഴ്‌ച തന്നെ കാന നിർമാണം തുടങ്ങുന്നതിന് അസി. എൻജിനീയറെ സെക്രട്ടറിയുടെ ചേംബറിലേക്ക് വിളിച്ചുവരുത്തുകയും കരാറുകാരനുമായി സംസാരിച്ചു ഉറപ്പുവരുത്തുകയും ചെയ്‌തു. ഇതോടെയാണ് പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments