സിജി മിഷൻ ഹയർ എഡ്യൂക്കേഷൻ
രണ്ടാം ബാച്ച്
സെലക്ഷനും പാരൻസ് മീറ്റും നടത്തി.
സിജി പൊന്നാനി താലൂക്ക് ചാപ്ടറും എംഇഎസ് താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന
മിഷൻ ഹയർ എജുക്കേഷൻ രണ്ടാം ബാച്ചിന് ഇന്ന് എംഇഎസ് കോളേജിൽ തുടക്കമായി.
നാലുവർഷം കൊണ്ട് പൊന്നാനിയിലെ
മിടുക്കരായ എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്
ഇന്ത്യയിലെ ഏറ്റവും ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടുന്നതിനുള്ള പദ്ധതിയാണ് മിഷൻ ഹയർ എഡ്യൂക്കേഷൻ.
പൊന്നാനിയിലെ വിവിധ ഹൈസ്കൂളിൽ നിന്നുള്ള എട്ടാം ക്ലാസിലെ ഇരുന്നൂറോളം കുട്ടികൾക്ക്
സെലക്ഷൻ പരീക്ഷ നടത്തി.
എം ഇ എസ് സംസ്ഥാന ട്രഷറർ ഒ.സി സലാഹുദ്ദീൻ ഉത്ഘാടനം നിർവഹിച്ചു.
മിഷൻ ഹയർ എജ്യൂക്കേഷൻ ഡയറക്ടർ ഉസ്മാൻ പദ്ധതി വിശദീകരിച്ചു.
ഹയർ എഡ്യൂക്കേഷൻ സാധ്യതകൾ
എന്ന വിഷയത്തിൽ ട്രൈനെർ
മുഹമ്മദ് റാഫി ക്ലാസെടുത്തു
ആധുനിക കാലത്തെ രക്ഷിതാക്കൾ
എന്ന വിഷയത്തെ ആസ്പദമാക്കി
പ്രമുഖ എഡ്യൂക്കേഷണൽ ആക്ടിവിസ്റ്റായ എം പി
അൻവർ സാദിഖ്
ക്ലാസ്സെടുത്തു.
സിജി പൊന്നാനി താലൂക്ക് പ്രസിഡണ്ട്
കമാലുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
കെ എം അബ്ദുറഹ്മാൻ, അബ്ദുൽ ലത്തീഫ് കളക്കര,എംപി ഇബ്രാഹിംകുട്ടി,സഹദ് മാസ്റ്റർ
സെയ്ദ് പൊന്നാനി,
ടി. കെ. മുഹമ്മദ് അബ്ദുറഹ്മാൻ,
കെ. അബ്ദുറഹ്മാൻ
എന്നിവർ സംബന്ധിച്ചു.
ഇംഗ്ലണ്ട് കബഡി ടീമിൽ അംഗത്വം നേടിയ മഷ്ഹൂർ, ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സഫാന എന്നിവരെ മെമെന്റോ നൽകി അനുമോദിച്ചു.
അബ്ദുൽ ഗഫൂർ അൽ ഷാമ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments