Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശാസ്ത്ര പഠനത്തിനൊരു വേറിട്ട രീതിയുമായി മാറഞ്ചേരി ജി.എച്ച്.എസ്.എസ്


ശാസ്ത്ര പഠനത്തിനൊരു വേറിട്ട രീതിയുമായി മാറഞ്ചേരി ജി.എച്ച്.എസ്.എസ്

മാറഞ്ചേരിയിലെ പ്രൈമറി വിഭാഗം ശാസ്ത്ര വിദ്യാർത്ഥികൾ.
5, 6 ,7 ക്ലാസുകളിലെ അടിസ്ഥാന ശാസ്ത്രത്തിലെ ഒന്നാം അധ്യായത്തെ ആസ്പദമാക്കിയുള്ള യൂണിറ്റ് എക്സ്പോ സംഘടിപ്പിച്ചാണ് ഇവിടെ വിദ്യാർഥികളും അധ്യാപകരും മാതൃക കാട്ടിയിരിക്കുന്നത്. ശാസ്ത്ര പഠന രീതി നിരീക്ഷണവും പരീക്ഷണങ്ങളും അനുഭവങ്ങളും നിറഞ്ഞതാവുമ്പോഴാണ് അവ കുട്ടികൾക്ക് ആസ്വാദ്യകരമാവുന്നത്. മാത്രമല്ല ,അത് നിർമാണാത്മകവും ശാസ്ത്രബോധവും വളർത്തുന്നതുമാവണം .
എല്ലാ വിഭാഗം കുട്ടികൾക്കും അവസരങ്ങൾ ലഭിക്കേണ്ടതുമുണ്ട്. ഇത്തരം ആധുനിക വിദ്യാഭ്യാസ ചിന്തകളുടെയും പഠന രീതികളുടെയും പൂർണാർത്ഥത്തിലുള്ള പ്രയോഗവൽക്കരണമാണ് യൂണിറ്റ് എക്സ്പോയിലൂടെ സ്കൂൾ കോമ്പൗണ്ടിൽ വിദ്യാർഥികൾ ആഘോഷിച്ചത് .

ക്ലാസ് മുറികളിലെ പഠനപ്രക്രിയയോടൊപ്പം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ രൂപപ്പെട്ടുവരുന്നു അവയിൽ പലതും കുട്ടികൾ ജീവിതത്തിൽ പ്രയോഗിച്ചു നോക്കുന്നു.നിർമ്മാണശേഷികൾ പ്രയോജനപ്പെടുത്തുന്നു. സർഗാത്മകതയുടെ ആവിഷ്കാര രൂപങ്ങൾ ക്ലാസ്സുകളിൽ രൂപപ്പെടുന്നു. 

മാത്രമല്ല ഇക്കഴിഞ്ഞ അവധിക്കാല അധ്യാപക പരിശീലനത്തിൽ ചർച്ച ചെയ്യപ്പെട്ട പാഠപുസ്തകത്തിലെ ആശയങ്ങളെ കലാപഠനവും പ്രവൃത്തിപരിചയവുമായി ബന്ധപ്പെടുത്തിയുള്ള പഠന സമീപന രീതിയുടെ മനോഹരമായ പ്രയോഗവൽക്കരണവും ഇവിടെ നടപ്പാക്കിയിരിക്കുന്നു.

 അഞ്ചാം തരത്തിലെ ഒന്നാം യൂണിറ്റിലെ The Chain of Life അഥവാ ഒറ്റയല്ലൊരു ജീവിയും ആറാംതരത്തിലെ ഒന്നാം അധ്യായം ശരീരത്തിലെ കുഞ്ഞറകൾ ( The Caskets of Life ) ,ഏഴാം തരത്തിലെ വിളയിക്കാം നൂറുമേനി (Towards A hundred fold Yield) എന്നീ അധ്യായങ്ങളെ ആസ്പദമാക്കിയുള്ള പഠനാനുഭവങ്ങളുടെ സമഗ്രമായ ഒരു അവതരണവും പ്രദർശനവുമാണ് എക്സ്പോയിൽ സജ്ജീകരിച്ചിരുന്നത്.

സ്കൂൾ കോമ്പൗണ്ടിൽ വച്ച് നടന്ന എക്സ്പോയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ പ്രസാദ് ചക്കാലക്കൽ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എ .കെ സരസ്വതി സ്വാഗതമാശംസിച്ചു .
പ്രൈമറി വിഭാഗം ശാസ്ത്ര ക്ലബ്ബ് കൺവീനർ എ സരസ്വതി നന്ദി പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments